ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ
കൊല്ലം ജില്ലയിലെ ചവറയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കേരള സർക്കാർ ആരംഭിച്ചതാണ് ഈ സ്ഥാപനം. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ നിർമ്മാണത്തൊഴിലാളികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുക, വിദേശത്തു ജോലി നേടാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.[1] കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനാണ് സ്ഥാപനത്തിന്റെ മേൽനോട്ടച്ചുമതല. ചരിത്രംനിർമ്മാണത്തൊഴിലാളികൾക്കായി ഒരു അക്കാദമി തുടങ്ങുക എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് 2008-ലെ എൽ.ഡി.എഫ്. സർക്കാരാണ്. 'കേരള കൺസ്ട്രക്ഷൻ അക്കാദമി' എന്ന പേരിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ഇത് തുടങ്ങാനായിരുന്നു പദ്ധതി. പിന്നീട് യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ചവറയിലേക്കു മാറ്റി. സ്ഥാപനത്തിന് 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ' എന്ന പേരു നൽകാനും തീരുമാനിച്ചു.[2] 2013 മാർച്ച് 15-ന് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദ്ധതിക്കു തറക്കല്ലിട്ടു.[3] പ്രാധാന്യം2016-ലെ കണക്കുപ്രകാരം കേരളത്തിൽ 40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്.[4] ഇവരിൽ ഭൂരിഭാഗം പേരും ബംഗാൾ, ബീഹാർ, അസം, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിലെ നിർമ്മാണമേഖലയുടെ നല്ലൊരു ഭാഗവും അന്യസംസ്ഥാന തൊഴിലാളികൾ കൈകാര്യം ചെയ്യുന്നു.[5][6][7] സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസവും കുറഞ്ഞവരായതിനാൽ ഇവരിൽ 70 ശതമാനം പേരും അവിദഗ്ദ്ധ തൊഴിലാളികളാണ്.[4] ഇവർക്ക് വേണ്ടത്ര പരിശീലനം നൽകേണ്ടത് അത്യാവശ്യമായി വന്നു. ഇതിനായി ജില്ലകൾ തോറും നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാൻ കേരള സർക്കാർ തീരുമാനിച്ചു. കൊല്ലം ജില്ലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനം ഇത്തരത്തിലുള്ള ഒരു നൈപുണ്യവികസന കേന്ദ്രമാണ്.[4] നിർമ്മാണത്തൊഴിലാളികൾക്കു തൊഴിൽ പരിശീലനം നൽകുകയും അവരെ വിദേശ ജോലി നേടാൻ പോലും പ്രാപ്തരാക്കി മാറ്റുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.[8] ക്യാമ്പസ്ചവറയിൽ ദേശീയപാത 66-നു സമീപമുള്ള 9.02 ഏക്കർ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. 235100 ചതുരശ്ര അടി വിസ്തൃതിയുള്ള ക്യാമ്പസ് നിർമ്മിക്കുവാൻ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനു പദ്ധതിയുണ്ട്.[9] ഏകദേശം 100 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia