പോർച്ചുഗീസ് സാമ്രാജ്യം
ആധുനിക യൂറോപ്യൻ കൊളോണിയൽ സാമ്രാജ്യങ്ങളിൽ ആദ്യത്തേതും ഏറ്റവും കൂടുതൽ കാലം നിലനിന്നതുമായ സാമ്രാജ്യമാണ് പോർച്ചുഗീസ് സാമ്രാജ്യം (പോർത്തുഗീസ് സാമ്രാജ്യം). 1415-ൽ സെയൂറ്റ പിടിച്ചടക്കിയപ്പോൾ മുതൽ മക്കൗ 1999-ൽ സ്വതന്ത്രമാക്കുന്നതുവരെ ആറു നൂറ്റാണ്ടോളം പോർച്ചുഗീസ് സാമ്രാജ്യം നിലനിന്നു. പേരിനു പിന്നിൽപോർത്തുഗലിന് ആ പേരു് വന്നത് പഴയകാലത്ത് ഉണ്ടായിരുന്ന ചെറിയ പട്ടണവും തുറമുഖവുമായ പോർത്തൂസ് കലേ യിൽ നിന്നാണ്.(അർത്ഥം ഊഷ്മളമായ തുറമുഖം). ഇത് ഒരു റോമൻ പേരാണ്. ഇന്നത്തെ ഗ്രാൻഡെ പോർട്ടോ നിലനിൽകുന്നത് ഇതേ സ്ഥലത്താണ്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഗ്രീക്കുകരാണ് ഡുവോറോ നദിയുടെ തീരത്തുള്ള ഈ സ്ഥലത്ത് ആദ്യമായി കുടിയേറിപ്പാർത്തത്. ഭംഗിയുള്ള എന്നർത്ഥമുള്ള കാല്ലിസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് കലേ എന്ന പേരുണ്ടായതെന്ന് അവർ കരുതുന്നു. പൂണിയയുദ്ധത്തിൽ കാർത്തിജീനിയന്മാർ ഇത് കൈക്കലാക്കിയശേഷമാണ് പോർത്തൂസ് കലേ എന്ന പേർ വന്നതത്രെ. എന്നാൽ ചില ചരിത്രകാരന്മാർ ഇവിടെ ആദ്യം ഫിനീഷ്യന്മാരായിരുന്നു വാസം എന്നും മറ്റു ചിലർ ഗല്ലേസികളാണ് ഇവിടത്തെ ആദിമമനുഷ്യർ എന്നും അവരിൽ നിന്നാണ് കലേ എന്ന പേർ വന്നത് എന്നും വിശ്വസിക്കുന്നു. പോർത്തൂസ് കലേയും പോർത്തോ നഗരവും ചേർന്ന് പൊർത്തുഗലെ ആയി പരിണമിച്ചത് 7-8 നൂറ്റാണ്ടുകളിലാണ്. 9-)ം നൂറ്റാണ്ടോടു കൂടി പോർത്തുഗൽ എന്ന പേരു് ഡൊവുറോ നദിക്കും മിൻഹോ നദിക്കുമിടക്കുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. ചരിത്രംഭരണാധിപൻമാർബർഗണ്ടി സാമ്രാജ്യം (1139 - 1385)
അവിസ് സാമ്രാജ്യം (1385 - 1580) അവലംബം |
Portal di Ensiklopedia Dunia