ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്
കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമാണ് ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്. കൊല്ലം എസ്.എൻ. കോളേജിൽ നിന്നും കർബലയിലേക്കു പോകുന്ന പാതയോടു ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെ ബിരുദതലത്തിൽ എഞ്ചിനിയറിംഗും ബിരുദാനന്തരബിരുദതലത്തിൽ ബിസിനസ് അഡ്മിനിസ്ട്രേഷനും പഠിപ്പിക്കുന്നു. ഈ സ്ഥാപനത്തിന് കേരള സർവകലാശാലയുടെയും ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെയും[1] അംഗീകാരം ലഭിച്ചിട്ടുണ്ട്. 2011 മേയ് 14-ന് സാൽവഡോർ പെന്നാച്ചിയോ ആണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്.[2][3] പേരിനു പിന്നിൽ![]() കൊല്ലം രൂപതയുടെ ആദ്യത്തെ ഭാരതീയനായ ബിഷപ്പ് ജെറോം എം. ഫെർണാണ്ടസിന്റെ ഓർമ്മയ്ക്കായാണ് ഈ സ്ഥാപനത്തിന് 'ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്' എന്ന പേരു നൽകിയിരിക്കുന്നത്. കത്തോലിക്കാ സമുദായത്തിന്റെ പുരോഗതിക്കായി ഇദ്ദേഹം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചരിത്രംഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങൾ കൊല്ലം ജില്ലയിലുണ്ട്. ബിഷപ്പ് ജെറോം നഗർ, ഫാത്തിമ മാതാ നാഷണൽ കോളേജ്, ബിഷപ്പ് ബെൻസിഗർ ആശുപത്രി, കൊട്ടിയം ഹോളിക്രോസ് ആശുപത്രി, ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി, കർമ്മല റാണി കോളേജ് എന്നിവ അവയിൽ ചിലതാണ്. കൊല്ലം രൂപതയ്ക്കു കീഴിലുള്ള ബിഷപ്പ് ജെറോം ഫൗണ്ടേഷനാണ് ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടച്ചുമതല നിർവ്വഹിക്കുന്നത്.[4] പഠനം![]() സ്കൂൾ ഓഫ് മാനേജ്മെന്റ്, സ്കൂൾ ഓഫ് ആർക്കിടെക്ചർ, സ്കൂൾ ഓഫ് എഞ്ചിനിയറിംഗ് എന്നീ മൂന്ന് സ്ഥാപനങ്ങൾ ചേർന്നതാണ് ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്. ഇവിടെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ആർക്കിടെക്ചർ എന്നീ വിഷയങ്ങളിലുള്ള എഞ്ചിനിയറിംഗ് ബിരുദപഠനത്തോടൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദപഠനവും ലഭ്യമാണ്. 2011-ൽ കേരള സർവകലാശാലയുടെ അംഗീകാരം നേടിയതോടെ ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം ആരംഭിച്ചു.[5] കേരള എൻട്രൻസ് എക്സാമിനേഷൻസ് നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് ഇവിടെ പ്രവേശനം ലഭിക്കുന്നത്.[6] മറ്റു സൗകര്യങ്ങൾ
ചിത്രശാല
അവലംബം
പുറംകണ്ണികൾBishop Jerome Institute എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia