സിവിൽ എഞ്ചിനീയറിങ്ങ്
എഞ്ചിനീയറിങ്ങിന്റെ ഒരു ശാഖയാണ് സിവിൽ എഞ്ചിനീയറിങ്ങ്. കെട്ടിടങ്ങൾ, പാതകൾ, പാലങ്ങൾ, ഹാർബറുകൾ, വിമാനത്താവളങ്ങൾ, തുരങ്കങ്ങൾ, ശുദ്ധജല വിതരണ ശൃംഖലകൾ, ജലസേചന ശൃംഖലകൾ, മാലിന്യ നിർമ്മാർജ്ജന ശൃംഖലകൾ, അണക്കെട്ടുകൾ, തുടങ്ങിയവയുടെ നിർമ്മാണമാണ് ഈ എഞ്ചിനിയറിങ്ങ് ശാഖയുടെ പഠനമേഖല. ഇത്തരം നിർമിതികളുടെ രൂപകല്പന, നിർമ്മാണം, പരിപാലനം ഒക്കെ സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് സിവിൽ എഞ്ചിനിയറിങ്ങ്. വിവിധ തരം നിർമ്മിതികളിൽ അനുഭവപ്പെടുന്ന ഭാരം കണ്ടു പിടിയ്ക്കുകയും അതിന്റെ വിതരണം കൃത്യമായും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് സിവിൽ എഞ്ജിനീയറിംഗിന്റെ ആദ്യ ലക്ഷ്യം. അതിനു ശേഷം ഓരോ നിർമ്മിതിയുടേയും വിവിധ അവശ്യഘടകങ്ങളെ (ഉപയോഗിയ്ക്കേണ്ട ഇരുമ്പ് കമ്പിയുടെ വിസ്തീർണ്ണം, നിർമ്മിതിയുടെ അളവുകൾ ഇത്യാദിയായവ) നിർവ്വചിയ്ക്കുന്നതിനായി ഉള്ള പഠനവും ഇതിന്റെ ഭാഗമാണ്.[1] സിവിൽ എഞ്ചിനീയർസിവിൽ എഞ്ചിനീയറിങ്ങ് ശാഖയെ പറ്റി പഠിച്ചു മനസ്സിലാക്കി അത് സ്വന്തം പ്രവർത്തനമേഖലയാക്കി എടുക്കുന്ന ആളെയാണ് സിവിൽ എൻജിനീയർ എന്ന് പറയുന്നത്.[2] ചരിത്രംജോൺ സ്മീട്ടൻ എന്ന ഇംഗ്ലീഷുകാരനേയാണ് സിവിൽ എഞ്ചിനീയറിങ്ങിന്റെ പിതാവായി കണക്കാക്കുന്നത്[3]. പുരാതാന കാലം മുതൽക്കെ (ബി സി 4000 ത്തിനും 2000 ത്തിനുമിടയിൽ) പുരാതന ഈജിപ്റ്റിലും, മെസപ്പൊട്ടേമിയിലും സിവിൽ എഞ്ചിനീയറിങ്ങ് രൂപം കൊണ്ടുവെന്നാണ് കണക്കാക്കപെടുന്നത്. എഞ്ചിനീയറിങ്ങിന്റെ മാതാവായിട്ടാണ് ഇന്ന് സിവിൽ എഞ്ചിനീയറിങ്ങിനെ അംഗീകരിച്ചിരിക്കുന്നത്. ഉപവിഭാഗങ്ങൾ
നിർമ്മിതികൾ
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia