കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്
![]() കേരളത്തിൽ കശുവണ്ടി വ്യവസായരംഗത്തു പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്. കശുവണ്ടി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുക, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് പ്രവർത്തിക്കുന്നത്.[2] കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലിൽ സ്ഥിതിചെയ്യുന്ന കാഷ്യു ഹൗസാണ് ഇതിന്റെ ആസ്ഥാനം.[3] 1969 ജൂലൈയിൽ സ്ഥാപിതമായെങ്കിലും കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ 1971 മുതലാണ് ഇത് പ്രവർത്തിച്ചുതുടങ്ങിയത്.[4][5] അസംസ്കൃത കശുവണ്ടി സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യവും കോർപ്പറേഷനുണ്ട്.[2] കേരളത്തിൽ കശുവണ്ടി വികസന കോർപ്പറേഷനു കീഴിൽ 30 ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 24 എണ്ണവും കൊല്ലം ജില്ലയിലാണുള്ളത്.[6] കശുവണ്ടി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ കശുവണ്ടിത്തോട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia