വാളത്തുംഗൽ
കൊല്ലം നഗരത്തിനു സമീപമുളള ഒരു പ്രാന്തപ്രദേശമാണ് വാളത്തുംഗൽ.[1] നഗരത്തിലെ ജനത്തിരക്കേറിയ ഒരു പ്രദേശമാണിത്.[2] കൊല്ലം കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന മുപ്പതാമത്തെ വാർഡു കൂടിയാണിത്.[3] വാളത്തുംഗലിനു വളരെ അടുത്തായി ഇരവിപുരം റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. പ്രധാന്യംകൊല്ലം നഗരത്തിലെ ഗതാഗത ശൃംഖലയിൽ ഒരു പ്രധാന ഭാഗമാണ് വാളത്തുംഗൽ. സേലം-കന്യാകുമാരി ദേശീയപാത 66-നു സമീപമുളള പള്ളിമുക്കിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയാണ് വാളത്തുംഗലിന്റെ സ്ഥാനം.[4] മുമ്പ് വാളത്തുംഗലിനെ പടിഞ്ഞാറു ഭാഗമെന്നും കിഴക്കു ഭാഗമെന്നും രണ്ടായി തിരിച്ചിരുന്നു. 2005-ൽ ഇവയെ ഒരുമിപ്പിച്ചുകൊണ്ടാണ് ഇന്നത്തെ വാളത്തുംഗൽ രൂപീകരിച്ചത്.[5] കൊല്ലം കോർപ്പറേഷന്റെ ഇരവിപുരം സോണിലാണ് വാളത്തുംഗൽ ഉൾപ്പെടുന്നത്. ഇവിടെയുള്ള വിദ്യാലയങ്ങളും ആരാധനാലയങ്ങളും വാളത്തുംഗലിന്റെ പ്രധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്.[6][7] ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും ബോയ്സ് ഹൈസ്ക്കൂളുമാണ് ഇവിടുത്തെ പ്രധാന വിദ്യാലയങ്ങൾ.[8] ഇരവിപുരം ഗവ. ഹോമിയോ ഫാർമസിയും റെയിൽവേ സ്റ്റേഷനുമെല്ലാം വാളത്തുംഗലിനോടു ചേർന്നാണ് സ്ഥിതിചെയ്യുന്നത്.[9] അവലംബം
|
Portal di Ensiklopedia Dunia