ബർമീസ് പെരുമ്പാമ്പ്
ലോകത്തിലുള്ള അഞ്ചു വലിയ പാമ്പുകളിൽ ഒന്നാണ് ബർമീസ് പെരുമ്പാമ്പ്. തെക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ജലാശയങ്ങളുടെ സമീപത്താണ് താമസം. പമ്പിൻ കുഞ്ഞുങ്ങൾ മരക്കൊമ്പുകളിൽ തൂങ്ങി കിടക്കാറുണ്ട്. പ്രായമായ പമ്പിന് ഏകദേശം 3.7 മീറ്റർ (12 അടി) മുതൽ 5.74 മീറ്റർ (19.00 അടി) വരെ നീളവും 90 കിലോ ഭാരവും കാണും.[3] ആഹാരരീതിഎല്ലാ പാമ്പുകളെയും പോലെ ബർമീസ് പെരുമ്പാമ്പും തന്റെ ഭക്ഷണമായ പറവകളെയും സസ്തനികളെയും അവയുടെ ശരീരത്തിൽ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തിയാണ് ഭക്ഷിക്കുന്നത്. മനുഷ്യവാസമുള്ള ഇടത്തിനു സമീപത്തായി ഇവയെ കണ്ടുവരുന്നു. കുറ്റിക്കാട്ടിലും പുൽപ്പടർപ്പിലുംമാണ് സഞ്ചാരം. മനുഷ്യർ വളർത്തുന്ന കോഴി, താറാവ്, ആട്, മുതലായവ ഇതിന്റെ ഭക്ഷണമാണ്. എലി, അണ്ണാൻ, മുയൽ തുടങ്ങിയവ എല്ലാംതന്നെ ഇവ ഭക്ഷണമാക്കുന്നു. ചില അവസരങ്ങളിൽ മാൻ. മ്ലാവ്, മുതലാവയും ഭക്ഷണമാക്കാറുണ്ട്.[4][5] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia