എഴുത്താണി വളയൻ
പശ്ചിമഘട്ടത്തിൽ ചിക്മംഗ്ലൂർ മുതൽ അഗസ്ത്യകൂടം വരെ കണ്ടുവരുന്ന ഒരിനം പവിഴപ്പാമ്പാണ് എഴുത്താണിവളയൻ (ശാസ്ത്രീയനാമം: Calliophis bibroni). ഇംഗ്ലീഷിൽ ബിബ്റോൺസ് കോറൽ സ്നേക് എന്നും അറിയപ്പെടുന്നു. തദ്ദേശീയ ഇനമാണിവ.[4] വിവരണം50 മുതൽ 88 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്നു. വളർച്ചയെത്തിയ പാമ്പുകൾക്കു കറുപ്പുനിറം കലർന്ന് ബ്രൗൺ നിറത്തിലുള്ള വളയങ്ങളുണ്ട്. അടിഭാഗത്തായി ഓറഞ്ച് നിറം കാണപ്പെടുന്നു. തലയുടെ ഭാഗം വട്ടത്തിലായിരിക്കും.[4] 1858-ൽ ഫ്രഞ്ച് സുവോളജിസ്റ്റ് ഗബ്രിയേൽ ബിബ്റോൺസ് ആണ് ഈ ഇനം പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. ഏതെങ്കിലും ജീവി ആക്രമിക്കാൻ വരുമ്പോൾ തല ഉടലിന് അടിയിൽ താഴ്ത്തി വാൽചുരുട്ടി കിടക്കുന്നു. മണ്ണിനടിയിലും കാട്ടിലെ ഇലക്കൂടുകളുടെ അടിയിലുമാണ് കൂടുതൽ സമയവും വസിക്കുന്നത്. മഴ കൂടുതലുള്ളപ്പോൾ പുറത്തിറങ്ങി സഞ്ചരിക്കുന്നു. രാത്രികാലങ്ങളിലാണ് ഇര തേടി സഞ്ചരിക്കുന്നത്. ചെറുപാമ്പുകളേയും തവളകളേയും പ്രധാനമായി ഭക്ഷണമാക്കുന്നു.[4]
|
Portal di Ensiklopedia Dunia