ആറ്റുവായ്പ്പാമ്പ്

ആറ്റുവായ്പ്പാമ്പ്
Scientific classification
കിങ്ഡം:
Phylum:
Class:
ഉരഗങ്ങൾ
Order:
Suborder:
Family:
Genus:
Species:
C. rynchops
Binomial name
Cerberus rynchops
(Schneider, 1799)
Synonyms

Cerebrus rhynchops

വിഷശക്തി കുറഞ്ഞ ഒരിനം പാമ്പാണ്‌ ആറ്റുവായ്പ്പാമ്പ് . ശാസ്ത്രീയനാമം: സെർബീറസ് റിങ്കോപ്സ് (Cerberus rhynchops) New Guinea bockadam അഥവാ Dog-faced Water Snake . കേരളത്തിൽ കണ്ണൂരിലും പഴയ തിരുവിതാംകൂറിൻറെ തീരപ്രദേശങ്ങളിലും കേരളത്തിനു വെളിയിൽ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലും, ശ്രീലങ്ക, ബർമ, മലയ, സയാം, ഇന്തോ-ചൈനീസ് ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിലും കാണാം. ഇതിൻറെ വിഷപ്പല്ലുകളിൽ വളരെ ആഴം കുറഞ്ഞ പുറം-ചാലുകളുണ്ട്. ഈ പല്ലുകൾ മേലണയിൽ വളരെ പിന്നിലേക്കുമാറി സ്ഥിതിചെയ്യുന്നതിനാൽ കടിച്ചു വിഷമേല്പിക്കുക അത്ര എളുപ്പമല്ല. കടിച്ചാൽതന്നെയും അല്പം വേദനയും തരിപ്പും ഉണ്ടാവുന്നതല്ലാതെ കടിയേറ്റ ആളിന് ജീവാപായം സംഭവിക്കാറില്ല. [1]

അവലംബം

  1. മലയാളം സർ‌‌വവിജ്ഞാന കോശം വാല്യം 3 പേജ് - 337; State Institute of EP publication, TVM


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia