റെഡ് ഇയേർഡ് സ്ലൈഡർ
ഒരു അലങ്കാര ആമയിനമാണ് റെഡ് ഇയേർഡ് സ്ലൈഡർ (Red-eared slider). മലയാളത്തിൽ ചെഞ്ചെവിയൻ ആമ എന്നാണ് അറിയപ്പെടുന്നത്. ശാസ്ത്രീയ നാമം:ട്രാക്കെമീസ് സ്ക്രിപ്റ്റ എലെജൻസ് (Trachemys scripta elegans)[1]. തെക്കേ അമേരിക്കയിലാണ് ആദ്യമായി ഇവയെ കണ്ടെത്തിയത്. ശരീരഘടനകുഞ്ഞുങ്ങളുടെ പുറംതോട് കറുത്ത പച്ച നിറം കലർന്ന കളങ്ങളോടെ കാണപ്പെടുന്നു. ഇവയിലെ പെൺ വർഗ്ഗം പ്രതിവർഷം 25 മുതൽ 33 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കുന്നു. ആൺ വർഗ്ഗങ്ങൾ പ്രതിവർഷം 20 മുതൽ 25 സെന്റി മീറ്റർ വരെയും വലിപ്പം വയ്‌ക്കും. ഇവയുടെ വളർച്ചാദശയിൽ ഈ പുറംതോട് കൂടുതൽ ഇരുണ്ടനിറമായി മാറും. ഇവയുടെ അടിഭാഗം മഞ്ഞ നിറമാണ്. ഇതിൽ പച്ച വരകളാൽ അടയാളങ്ങൾ കാണപ്പെടുന്നു. കാലുകളും കഴുത്തും, പച്ച മഞ്ഞ നിറങ്ങളിലുള്ള വരകളാൽ ആവൃതമാണ്. പൂർണ്ണ വളർച്ചയെത്തുമ്പോൾ ഈ ഇനത്തിന്റെ ചെവിയുടെ ഭാഗത്ത് കടും ചുവപ്പു നിറത്തിൽ വരകൾ വളരുന്നു. അതിനാലാണ് ഇവ റെഡ് ഇയേർഡ് സ്ലൈഡർ എന്നറിയപ്പെടുന്നത്. പൂർണവളർച്ചയെത്തിയ ഒരു ആമയ്ക്ക് ആറു കിലോഗ്രാം വരെ ഭാരമുണ്ടാകും. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikimedia Commons has media related to Trachemys_scripta_elegans.
|
Portal di Ensiklopedia Dunia