ബ്രാഹ്മണിക്കുരുടി
ഉപദ്രവിക്കപ്പെട്ടാൽ ഈ ഉരഗം ശരീരത്തിൽനിന്ന് റേഡിയം പോലെ തിളക്കവും രൂക്ഷഗന്ധവുമുള്ള ഒരു ദ്രാവകം സ്രവിപ്പിക്കുന്നു. ആക്രമണകാരികളെ പേടിപ്പിച്ചോടിക്കാനാണ് ഇത് ഉപയോഗപ്പെടുന്നത്. ഈ ജീവി ഇഴഞ്ഞുപോയ മാർഗങ്ങളിലും ചിലപ്പോൾ ഈ തിളക്കം കാണാം. ഈ ജീവിവർഗ്ഗത്തിൽ ആൺപാമ്പുകളില്ല. പ്രജനനം പാർഥിനൊജെനെസിസ് അഥവാ അനിഷേകജനനം വഴിയാണ്. ഇണചേരൽ കൂടാതെതന്നെ പെൺപാമ്പുകളുടെ വയറ്റിൽ ഓരോ തവണയും പത്തു മുതൽ മുപ്പതുവരെ മുട്ടകൾ രൂപം കൊള്ളുന്നു. മുട്ടകൾ വിരിയുമ്പോൾ കുഞ്ഞുങ്ങൾക്ക് 50 മുത 60 വരെ മി. മീ. നീളം കാണും. എല്ലാം പെൺകുഞ്ഞുങ്ങൾ തന്നെ ആയിരിക്കും. ഇവയുടെ പ്രിയഭക്ഷണം ഉറുമ്പിന്റേയും ചിതലിന്റേയും മറ്റും മുട്ടകളും ലാർവ്വകളുമാണ്. വിഷമില്ലാത്ത ഈ ചെറുപാമ്പ് മനുഷ്യർക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല[2] അവലംബം<references>
|
Portal di Ensiklopedia Dunia