പാമ്പ്
ഉരഗവർഗ്ഗത്തിൽ പെട്ട ജീവികൾ ആണ് പാമ്പുകൾ. ഇംഗ്ലീഷിൽ സ്നേക്ക് (Snake). 520 ജീനസ് കളിലായി 3900ത്തോളം സ്പീഷിസ് പാമ്പുകൾ ലോകത്ത് ഉണ്ട്[1]. ഇന്ത്യയിൽ 300ഓളം ഇനങ്ങളും. കേരളത്തിൽ നൂറിലധികം ഇനങ്ങളും.ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പ് ആണ്[2][3]. ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപാമ്പ് രാജവെമ്പാല [4], ഏറ്റവും വിഷ വീര്യമുള്ള പാമ്പ് ഇൻലാൻഡ് തായ്പാൻ [5], ഏറ്റവും വേഗതയേറിയ പാമ്പ് ബ്ലാക്ക് മാമ്പ, [6]ഏറ്റവും ഭാരം കൂടിയ വിഷപാമ്പ് ഗബൂൺ അണലി,[7]ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പ് ഗ്രീൻ അനാക്കോണ്ട [8],ഭൂമിയിൽ ജീവിച്ചിരുന്നതിൽ വെച്ച് എക്കാലത്തെയും ഏറ്റവും വലിയ പാമ്പ് ടൈറ്റാനോബൊവ [9] ,ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് ബാർബഡോസ് ത്രെഡ്സ്നേക്ക്.[10] ഭക്ഷണംഎല്ലാ പാമ്പുകളും മാംസഭുക്കുകളാണ്.തവള,എലി,ചെറുപക്ഷികൾ,മുട്ട എന്നിവയാണ് സാധാരണ ഭക്ഷണം.നാക്ക് ഉപയോഗിച്ച് ഇരയുടെ ഗന്ധം മനസ്സിലാക്കുന്നു. ഇരയെ ഞെരിക്കി കൊന്നും വിഷം കുത്തി വെച്ച് കൊന്നും പാമ്പുകൾ ആഹാരമാക്കുന്നു.പാമ്പുകൾ പാമ്പുകളേ തന്നെ ആഹാരമാക്കാറുണ്ട്. കുറഞ്ഞ മെറ്റബോളിസം ഉള്ളതിനാൽ കുറേ കാലം ആഹാരം ഇല്ലാതെയും ഇവയ്ക്ക് ജീവിക്കാനാവും. ഉറയൂരൽപാമ്പുകൾ സ്വന്തം കട്ടികൂടിയ തൊലി വർഷത്തിൽ 2-3 പ്രാവിശ്യം പൊഴിച്ചു കളയാറുണ്ട്. ഉറയൂരലിന്റെ മുൻപ് അവർ ഉദാസീനരായിരിക്കുകയും ഭക്ഷണത്തിലൊന്നു ശ്രദ്ധിക്കാതെ ഒരു ഭാഗത്ത് അടങ്ങിയിരിക്കും. ആ സമയത്ത് അവരുടെ കണ്ണുകൾ മങ്ങിയും നീലനിറമായും കാണപ്പെടും. തൊലി വരണ്ടതും നിറം മങ്ങിയതുമാകും. ഉറയൂരൽ കഴിഞ്ഞാൽ അവയുടെ കണ്ണുകൾ തെളിയുകയും തൊലി തിളക്കമുള്ളതാവുകയും ചെയ്യും. കുഞ്ഞുങ്ങൾ മൂന്നിൽക്കൂടുതൽ തവണ ഉറയൂരൽ ചെയ്യാറുണ്ട്.[11] സഞ്ചാരംശൽക്കങ്ങളോടു കൂടിയ പുറംതൊലിയും ശരീരത്തിലെ കശേരുക്കളും അനുബന്ധപേശികളുമാണ് പാമ്പുകളെ സഞ്ചരിക്കാൻ സഹായിക്കുന്നത്. സർപ്പിള ചലനം, നേർരേഖാചലനം, വലിഞ്ഞുനീങ്ങൽ, പാർശ്വചലനം എന്നിങ്ങനെ നാലുതരം ചലനങ്ങളാണ് പാമ്പുകൾക്ക് ഉള്ളത്.[12] ഇണചേരൽഒരു പക്ഷെ ഏറ്റവും കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് പാമ്പുകളുടെ ഇണ ചേരൽ.ഒരു വർഗത്തിൽ പെട്ട പാമ്പുകൾ തമ്മിലെ ഇണ ചേരൂ.പഴയ കാലത്ത് ആയുർവേദവും പറഞ്ഞിരുന്നു.മൂർഖ വർഗത്തിൽ പെട്ടവയും രാജില വർഗത്തിൽ പെട്ടവയും ഇണ ചേർന്ന് വേന്തിരൻ എന്ന പുതിയൊരു വർഗം ഉണ്ടാകുമെന്ന്.പക്ഷെ യഥാർഥത്തിൽ അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല.മൂർഖൻ ആണും ചേര അതിന്റെ പെണ്ണും ആണെന്നൊക്കെ പല സ്ഥലത്തും ഉള്ള വിശ്വാസം അടിസ്ഥാന രഹിതവും അബദ്ധവും ആണ്.മൂർഖൻ മൂര്ഖനോടെ ഇണ ചേരൂ.ചേര ചെരയോടും. നാം പലപ്പോഴും പാമ്പുകളുടെ ഇണ ചേരൽ എന്ന് പറയാറുള്ളത് അവ തമ്മിലുള്ള പ്രവിശ്യാ യുധ്ധത്തെ ആണ്.ഇണ ചേരൽ സമയത്ത് അവ തമ്മിൽ പിണഞ്ഞു തല ഉയർത്തി ബല പരീക്ഷണം നടത്താറില്ല.വളരെ ശാന്തരായി ഒരിടത്ത് കിടന്നാണ് അവർ ആ കർമ്മം നിർവഹിക്കുക.പലപ്പോഴും ചുറ്റി പിണയാതെ ചേർന്ന് കിടന്നു വാൽ ഭാഗം മാത്രം അവർ ഒന്നോ രണ്ടോ വട്ടം തമ്മിൽ ചുറ്റി ചേർത്ത് വെച്ചു ഗുദ ദ്വാരങ്ങൾ ചേർത്ത് വെക്കും.ആൺ പാമ്പ് പെൺ പാമ്പിന്റെ ശരീരത്തിനു മുകളിൽ തലയോ ശരീരമോ ഉരസി അവളെ ലൈംഗികമായി ഉണര്ത്തിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നെക്കാം എന്ന് മാത്രം. ഇണ ചേരൽ കാലത്ത് പെൺ പാമ്പുകളുടെ ഗന്ധ ഗ്രന്ഥി [Musk Gland] ഉൽപ്പാദിപ്പിക്കുന്ന ഫിറോമോനിന്റെ മണം വളരെ ദൂരെ പോലും എത്തുകയും ആൺ പാമ്പുകളുടെ വോമെറോ നേസൽ അവയവത്തിലെ സ്തരം ഈ മണം തട്ടുമ്പോൾ ഉത്തെജിതമാകുകയും അങ്ങനെ ആണ്പാമ്പുകൾ പെണ്പാമ്പുകൾ ഉള്ള സ്ഥലം തിരിച്ചറിഞ്ഞു അങ്ങോട്ട് എത്തുകയും ചെയ്യും. പ്രവിശ്യാ യുദ്ധംഒരു പാമ്പിനു താമസിക്കാൻ ഒരു പ്രത്യേക പ്രവിശ്യ ഉണ്ടായിരിക്കും.അവിടുത്തെ ഏകാധിപതി ആയിരിക്കും അവൻ.അവന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആൺ പാമ്പ് കടന്നു വന്നാൽ അവർ തമ്മിൽ വഴക്കുണ്ടാകും.ഒരു പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം മാതൃകാപരം എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന തരം വഴക്ക്.രണ്ടാളും ചുറ്റിപ്പിണഞ്ഞു തല നിലത്തു നിന്ന് ആവുന്നത്ര ഉയർത്തി പിടിക്കും.എന്നിട്ട് എതിരാളിയുടെ തല നിലത്തു മുട്ടിക്കാൻ പരസ്പരം തള്ളും.ആരുടെ തല ആദ്യം നിലത്തു മുട്ടുന്നോ അയാൾ പരാജയം സമ്മതിക്കും.എന്നിട്ട് പുതിയൊരു താമസ സ്ഥലം തേടി പോകും.പല ജീവികളിലും കാണുന്ന ഈ പ്രവിശ്യാ യുധ്ധത്തെയാണ് നാം പലപ്പോഴും പാമ്പിന്റെ ഇണ ചേരൽ എന്ന് തെറ്റിദ്ധരിക്കുന്നത്.അത് കണ്ടാൽ കാണുന്നവന്റെ കണ്ണ് പൊട്ടുമെന്നും മൈലുകളോളം പിന്തുടർന്നെത്തി പാമ്പുകൾ അത് കണ്ട ആളിനെ കടിച്ചു കൊല്ലുമെന്നും ഒരു മൂഡവിശ്വാസവും നിലനിന്നിരുന്നു പണ്ട്. വിസർജ്ജനംപാമ്പുകൾക്ക് മൂത്ര സഞ്ചിയില്ല.ദ്രാവക രൂപത്തിൽ അവ മൂത്രം ഒഴിക്കാറുമില്ല.ജല നഷ്ടം ഉണ്ടാവാതിരിക്കാനുള്ള ഒരു അനുകൂലനം ആണ് ഇത്.പരൽ രൂപത്തിലാണ് അവ യൂറിക് ആസിഡ് വിസർജ്ജിക്കുക.ഈ വിസർജ്ജ്യത്ത്തിനു ഒരു തരം രൂക്ഷ ഗന്ധമുണ്ടാകും.കപ്പ പുഴുങ്ങുമ്പോൾ ഉണ്ടാകുന്നത് പോലെയോ ശീമക്കൊന്നയുടെ വാടിയ ഇലകൾക്ക് ഉള്ളത് പോലെയോ പാട വള്ളി പൂത്തത് പോലെയോ ഉള്ള ഒരു മണം.ഈ മണമാണ് ഇന്നും ചില നാട്ടിൻ പുറങ്ങളിൽ പാമ്പ് വാ പൊളിച്ചത് പോലെ എന്നൊക്കെ പറയപ്പെടുന്ന മണം.പാമ്പിന്റെ വായക്കു പ്രത്യേകിച്ചു മണം ഒന്നുമില്ല.പാമ്പുകളെ വളർത്തുകയും അടുത്ത് പരിചയപ്പെടുകയം ഒക്കെ ചെയ്തിട്ടുള്ളവർക്ക്അവയുടെ കാഷ്ടത്തിന്റെ ഈ മണം പെട്ടെന്ന് തിരിച്ചറിയാം.ഒറ്റ നോട്ടത്തിൽ ഏകദേശം കോഴിക്കാഷ്ട്ടം പോലെ തന്നെയാണ് പാമ്പിൻ കാഷ്ട്ടവും കാണപ്പെടുക. പാമ്പുകൾ ശീത രക്ത ജീവികളാണ്.അന്തരീക്ഷ താപനിലക്കനുസരിച്ച്ചു ശരീരതാപനില നിയന്ത്രിക്കാൻ അവയ്ക്ക് കഴിയില്ല.അതുകൊണ്ട് തന്നെ ദഹനം ശരിയായി നടക്കണമെങ്കിൽ ഒരു നിശ്ചിത ഊഷ്മാവ് അത്യാവശ്യമാണ്.അഞ്ചു ഡിഗ്രി സെന്റിഗ്രേഡിൽ താഴ്ന്നാൽ ദഹനം അല്പം പോലും നടക്കില്ല. 35 ഡിഗ്രിയിൽ കൂടിയാലും ദഹന നിരക്ക് താഴും.ഏകദേശം 24-25 ഡിഗ്രി സെന്റിഗ്രേഡ് ആണ് പാമ്പുകളുടെ ദഹനം സുഗമമായി നടക്കുന്ന ഊഷ്മാവ്.ഇങ്ങനെ നന്നായി ദഹനം നടന്നാൽ ഇരയുടെ മിക്കവാറും എല്ലാ ഭാഗവും ദഹിച്ച്ചു പോകും.എങ്കിലും പലപ്പോഴും ഇരയുടെ നഖം,അസ്ധിക്കഷ്ണങ്ങൾ,രോമം തുടങ്ങിയവ പാമ്പിൻ കാഷ്ട്ടത്ത്തിൽ കാണാറുണ്ട്. വിഷമുള്ളവ
വിഷമില്ലാത്തവ'യും' നേരിയ തോതിൽ വിഷമുള്ളവയും
കരയിൽ ജീവിക്കുന്നവ
കരയിലും ശുദ്ധജലത്തിലും ജീവിക്കുന്നവകരയിലും കടലിലും ജീവിക്കുന്നവകടലിൽ ജീവിക്കുന്നവമാരകവിഷമുള്ളവയാണ് കടൽപാമ്പുകൾ. ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിന്റെ തീരക്കടലുകളിലുമാണ് ഇവയെ കാണുന്നത്. ലോകത്ത് 67 ഇനമുള്ളതിൽ 20ഇനത്തെ ഭാരതത്തിലും അതിൽ 5 എണ്ണത്തിനെ കേരളത്തിലും കണ്ടിട്ടുണ്ട്.
പ്രസവിക്കുന്നവ
പാമ്പിന്റെ ശത്രുക്കൾപാമ്പിന്റെ വലിയ ശത്രു മനുഷ്യർ തന്നെ. പൊതുവെ പാമ്പുകൾക്ക് വിഷമുള്ളതിനാലും ഭയപ്പാടും മൂലം അവയെ കൊന്നൊടുക്കുക പതിവാണ്. ജീവികളിൽ മറ്റ് ശത്രുക്കൾ കീരി, പരുന്ത്, മൂങ്ങ, മയിൽ, ടർക്കി കോഴി (കൽക്കം), ഗിനിക്കോഴി എന്നിവയാണ്. ഇവ പാമ്പുകളെയോ മറ്റു ഇഴ ജന്തുക്കളെയോ കണ്ടാൽ കൊല്ലുകയോ ആഹാരമാക്കുകയോ ആക്രമിക്കുകയോ ചെയ്യുന്ന ജീവികളാണ്. ഗിനിക്കോഴി പാമ്പുകളുടെയോ മറ്റു ഇഴജന്തുക്കളുടെയോ സാന്നിധ്യം കണ്ടാൽ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നവയാണ്. ചെറിയ പാമ്പുകളെ ഇവ ആഹാരമാക്കുന്നു. ടർക്കി കോഴി, ഗിനി കോഴി എന്നിവ വളരുന്ന ഇടങ്ങളിൽ പൊതുവേ പാമ്പ് ശല്യം കുറവാണ് എന്നും പറയാറുണ്ട്. വിശ്വാസങ്ങളിൽസർപ്പാരാധന മാനവ സംസ്കൃതികളിൽ സാമാന്യമായി കാണാവുന്നതാണ്. സർപ്പക്കാവുകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ സർപ്പാരാധന അധികം നടക്കുന്നത്. ഹിന്ദു സംസ്കാരതിൻ്റെ ഭാഗമായാണ് ആരാധന. അമ്പലങ്ങൾ പോലെ തന്നെ പ്രധാനമാണ് സർപ്പക്കാവുകളിൽ പൂജയും. മഹാവിഷ്ണുവിന്റെ ശയനമായ അനന്തൻ (ശേഷനാഗം), ശിവന്റെ കണ്ഠാഭരണമായ വാസുകി എന്നിവർ നാഗരാജാവ് എന്ന പേരിൽ ശൈവ വൈഷ്ണവ വിശ്വാസങ്ങളിൽ ആരാധിക്കപ്പെടുന്നു. കൂടാതെ അഷ്ടനാഗങ്ങളും ആരാധിക്കപ്പെടുന്നു. വെട്ടിക്കൊട്ടു ക്ഷേത്രം, മണ്ണാറശാല, പാമ്പുംമേയ്ക്കാട്ടു മന എന്നിവ കേരളത്തിലെ പ്രസിദ്ധമായ സർപ്പാരാധനാ കേന്ദ്രങ്ങളാണ്. ചിത്രങ്ങൾ
ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia