ടുവാടര
ന്യൂസിലാന്റിൽ മാത്രം കണ്ടു വരുന്ന ഉരഗങ്ങളാണ് ടുവാടരകൾ. റെങ്കോസെഫാലിയൻ ഉരഗവിഭാഗത്തിൽ ഇന്ന് അവശേഷിക്കുന്ന ഏകവർഗ്ഗമാണ് ഇവ. ആദ്യകാലങ്ങളിൽ ടുവാടരകളെ പല്ലികൾ ആണെന്നു കരുതി സ്ക്വാമാറ്റ്ര എന്ന ഉരഗവിഭാഗത്തിലാണ് പെടുത്തിയിരുന്നത്. 1867-ൽ ആൽബർട്ട് ഗുന്തർ എന്ന ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനാണ് ടുവാടരകൾ പല്ലികൾ അല്ലെന്നു കണ്ടെത്തിയത്. മാളങ്ങളിൽ താമസിക്കുന്ന ടുവാടരകൾ രാത്രികളിൽ മാത്രമേ പുറത്തിറങ്ങാറുള്ളൂ. ജീവിച്ചിരിക്കുന്ന ഫോസിൽ എന്ന് ഇവയേ വിളിക്കാറുണ്ട്[2][3][4]. 60 വർഷം വരെയാണ് ഇവയുടെ ആയുസ് പ്രത്യേകതകൾശരീരഘടനകൊണ്ട് പല കാരണങ്ങളാലും ടുവാടരകൾ മുതലകളുടെ വിഭാഗമായ ക്രോക്കഡേലിയാക്കും പല്ലികളുടെ വിഭാഗമായ സ്ക്വാമാറ്റ്രക്കും ഇടക്കു നിൽക്കുന്നു. സ്ഫിനോഡോൺടിഡൻസ് എന്ന പ്രത്യേക ഓർഡറിലാണ് വർഗ്ഗീകരണ ശാസ്ത്രത്തിൽ ഇവയുടെ സ്ഥാനം. ഇതേ ഓർഡറിലുള്ള പല ഉരഗങ്ങളും 225 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് യൂറോപ്പിലും ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ജീവിച്ചിരുന്നതായി ഫോസിൽ തെളിവുകളുണ്ട്. ദിനോസർ യുഗമായിരുന്നു അത്. ഇക്കാരണം കൊണ്ടാണ് ടുവാടരകളെ ജീവിച്ചിരിക്കുന്ന ഫോസിൽ എന്നു വിളിക്കുന്നത്. എന്നാൽ ജീവിച്ചിരിക്കുന്ന ഫോസിൽ എന്നു വിളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരുമുണ്ട്. ടുവാടരകളെ കുറിച്ച് ഫോസിൽ രേഖകൾ ഒന്നുമില്ലാത്തത് ഈ ജീവികൾ ദശലക്ഷക്കണക്കിനു വർഷങ്ങൾ ഘടനാപരമായ മാറ്റങ്ങളില്ലാതെ കഴിഞ്ഞു എന്നതിന് തെളിവില്ലാത്തതിന് തുല്യമാണെന്നും ആദ്യകാല സ്ഫിനോഡോൺടിനുകളിൽ നിന്ന് തലയോട്, പല്ലുകൾ, താടിയെല്ല് മുതലായവയിൽ ടുവാടരകൾക്ക് വ്യത്യാസമുണ്ടെന്നും അവർ വാദിക്കുന്നു. ശാരീരിക പ്രത്യേകതകൾഓന്തിനെ പോലെ തോന്നിക്കുന്ന ടുവാടരകൾക്ക് 1.3 കി.ഗ്രാം വരെ ഭാരമുണ്ടാകും. 60 വർഷം വരെ ഇവ ജീവിച്ചിരിക്കുന്നു. കടൽ പക്ഷികളും, കട്ടിയുള്ള തോടുള്ള കടൽ ജീവികളുമടക്കമുള്ള ജീവികളെ ഭക്ഷിക്കാനും മാത്രം ബലമുള്ളവയാണ് ഇവയുടേ താടിയെല്ലും പല്ലുകളും. തലക്കു പിറകിൽ ആരംഭിച്ച് വാലു വരെ മുള്ളുകൾ പോലെയുള്ള ഭാഗങ്ങളുണ്ട്. ആവാസവ്യവസ്ഥന്യൂസിലാന്റിൽ തന്നെ ഏതാനം ഒറ്റപ്പെട്ട ദ്വീപുകളിൽ മാത്രമാണ് ടുവാടരകളെ കണ്ടുവരുന്നത്. ഇത്തരത്തിലെ മുപ്പതോളം ദ്വീപുകൾ കണ്ടെത്തിയിട്ടുണ്ട്. അതിശൈത്യം, ആഞ്ഞടിക്കുന്ന കാറ്റ്, നിരപ്പല്ലാത്ത പ്രദേശങ്ങൾ എന്നിവയാണ് ഈ പ്രദേശങ്ങളുടെ പ്രത്യേകതകൾ. ഇവിടുത്തെ സ്റ്റീഫൻസ് ദ്വീപിലാണ് ഏറ്റവുമധികം ടുവാടരകളെ കണ്ടെത്തിയിട്ടുള്ളത്. 150 ഹെക്റ്റർ വരുന്ന ഈ ദ്വീപിൽ അനുയോജ്യങ്ങളായ പ്രദേശങ്ങളിൽ ഓരോ ഹെക്റ്റർ സ്ഥലത്തും 2000 ടുവാടരകൾ വീതമെങ്കിലും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. പ്രത്യുത്പാദനംപ്രത്യുത്പാദന കാലത്ത് ആൺ ടുവാടരകൾ തനിക്കു ചുറ്റുമുള്ള ഒരു പ്രദേശം സ്വന്തമാക്കുന്നു. അവിടെ മറ്റ് ആൺ ടുവാടരകളെ പ്രവേശിക്കാൻ അനുവദിക്കില്ല. ഒരു ആൺ ടുവാടരയുടെ അധീന പ്രദേശത്ത് ഒന്നിലധികം പെൺ ടുവാടരകൾ ഉണ്ടായിരിക്കും. പെൺ ടുവാടരകളെ ആകർഷിക്കാൻ ഈ സമയത്ത് ആണുങ്ങൾ ശരീരത്തിന്റെ പിൻഭാഗത്തുള്ള തൊലിയും മുള്ളുകളും ബലമായി ഉയർത്തി നിർത്തുന്നു. ഉറക്കാത്ത മണ്ണുള്ള പ്രദേശങ്ങളിൽ പെൺ ടുവാടരകളാണ് കൂടുണ്ടാക്കി മുട്ടയിടുന്നത്. ഉണ്ടാക്കിയ കൂട് തൃപ്തിയായില്ലങ്കിൽ മറ്റൊരെണ്ണം ചിലപ്പോൾ ഉണ്ടാക്കുന്നു. 10 മുതൽ 50 സെമീ വരെ ആഴമുള്ള കൂടുകൾ ഉണ്ടാക്കുന്ന ഇവ 10 മുതൽ 20 വരെ മുട്ടകൾ ഇട്ട് കൂട് പുല്ലും മണ്ണും ഉപയോഗിച്ച് അടക്കുന്നു. എങ്കിലും കൂടിനരികത്തന്നെ പെണ്ണുങ്ങൾ കുറേ കാലമുണ്ടാകും, ഈ സമയങ്ങളിൽ മറ്റു പെൺ ടുവാടരകളെ പ്രദേശത്തു നിന്ന് തുരത്തിയോടിക്കുകയും ചെയ്യുന്നു. വംശനാശ ഭീഷണിടുവാടരയല്ലാതെ ലോകത്തിൽ അപൂർവ്വങ്ങളായ പല്ലികളും തവളകളും ഷഡ്‌പദങ്ങളും സ്റ്റീഫൻസ് ദ്വീപിലുണ്ട്. ഇവയേ സംരക്ഷിക്കുന്നതിനായി സസ്യങ്ങളും മറ്റും വച്ചു പിടിപ്പിക്കുന്നത് ടുവാടരകൾക്ക് പ്രതികൂലമായി ഭവിക്കുന്നു എന്നു കരുതുന്നവരുണ്ട്. മനുഷ്യർ ന്യൂസിലാന്റ് ദ്വീപുകളിൽ എത്തിച്ചിട്ടുള്ള മറ്റു ജീവികൾ, എലി, പൂച്ച, പന്നി തുടങ്ങിയവ സ്വതന്ത്രരായി താമസിച്ചിരുന്ന ടുവാടരകൾക്ക് ഭീഷണിയാണ്.
അവലംബം
Wikimedia Commons has media related to Sphenodon punctatus. |
Portal di Ensiklopedia Dunia