പെരിന്തൽമണ്ണ നഗരസഭ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽപെടുന്ന മുനിസിപ്പാലിറ്റിയാണ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി. 34.41 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ പെരിന്തൽമണ്ണ, പാതായിക്കര എന്നീ രണ്ടു വില്ലേജുകളിൽ വ്യാപിച്ചുകിടക്കുന്ന ഈ നഗരസഭയിൽ 34 വാർഡുകളുണ്ട്. 1990 ഫെബ്രുവരി 10നാണ് നഗരസഭ രൂപീകൃതമായത്. പി. ഷാജി ആണ് ഇപ്പോഴത്തെ നഗരസഭാ ചെയർമാൻ. ആമുഖംമലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിലാണ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണ, പാതായിക്കര എന്നീ രണ്ടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിന്തൽമണ്ണ നഗരസഭയ്ക്ക് 34.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് അങ്ങാടിപ്പുറം, വെട്ടത്തൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഏലംകുളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അങ്ങാടിപ്പുറം പഞ്ചായത്തുമാണ് പെരിന്തൽമണ്ണ നഗരസഭയുടെ അതിരുകൾ . ഭൂപ്രകൃതിയനുസരിച്ച് പെരിന്തൽമണ്ണ നഗരസഭയെ ഉയർന്ന സമതലം, ചെറിയ ചെരിവ്, ഇടത്തരം ചെരിവ്, കുത്തനെയുള്ള ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന താഴ്ന്ന സ്ഥലം എന്നിങ്ങനെ ഏഴു ഭാഗങ്ങളായി തരം തിരിക്കാം. ചെങ്കല്ല് (ലാറ്ററൈറ്റ്), എക്കൽമണ്ണ്, ഗ്രാനൈറ്റ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ . മലപ്പുറം ജില്ലയിൽ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യകമ്പോളവും നഗരവുമാണ് പെരിന്തൽമണ്ണ. പുരാതന വള്ളുവനാട് ദേശത്തിന്റെ ഹൃദയമായിരുന്നു പെരിന്തൽമണ്ണ. വള്ളുവകോനാതിരിയുടെ സേനാനായകനായിരുന്ന കക്കൂത്ത് നായരുടെ അധ്യക്ഷതയിൽ പണ്ടുകാലത്ത് വർഷം തോറും ഇവിടെ കായികാഭ്യാസപ്രകടനം അഥവാ പെരുംതല്ല് മത്സരം അരങ്ങേറിയിരുന്നു. ഇന്നത്തെ അങ്ങാടിപ്പുറത്തിന് കിഴക്കുഭാഗത്തായി സ്ഥിചെയ്യുന്ന സ്ഥലത്തായിരുന്നു ഈ കായികാഭ്യാസം (പെരുംതല്ല്) നടന്നിരുന്നത്. “പെരും തല്ല്” നടന്നിരുന്ന സ്ഥലമാണ് പിന്നീട് പെരിന്തൽമണ്ണയായത്.ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളവും പെരിന്തൽമണ്ണക്കടുത്താണ്.ആശുപത്രികളുടെ നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്. കൂടാതെ രാമദാസ്,അൽശിഫ, മൗലാന, എം ഇ എസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു. വാർഡുകൾപെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ 34 വാർഡുകൾ ഉൾക്കൊള്ളുന്നു.വാർഡുകൾ താഴെ കൊടുത്തിരിക്കുന്നു :[1]
Perinthalmanna എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അതിരുകൾവടക്ക് : അങ്ങാടിപ്പുറം വെട്ടത്തൂർ പഞ്ചായത്തുകൾ , കിഴക്ക് : താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകൽ, തെക്ക് : ഏലംകുളം പഞ്ചായത്ത്, പടിഞ്ഞാറ് : അങ്ങാടിപുറം പഞ്ചായത്ത് എന്നിവയാണ് ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia