കൊണ്ടോട്ടി
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണവും താലൂക്കുമാണ് കൊണ്ടോട്ടി.[1] കരിപ്പൂർ വിമാനത്താവളം ഇവിടെനിന്നും 2 കിലോമീറ്റർ അകലെയാണ്. കോഴിക്കോട് - മലപ്പുറം - പാലക്കാട് NH 966 കൊണ്ടോട്ടി വഴിയാണ് കടന്നു പോകുന്നത്. കേരളത്തിലെ അറിയപ്പെടുന്ന നേർച്ചകളിലൊന്നായ കൊണ്ടോട്ടി നേർച്ച വർഷം തോറും കൊണ്ടോട്ടി തങ്ങളുടെ മഖ്ബറയിൽ വെച്ചാണ് നടത്താറുള്ളത്. പ്രശസ്ത മാപ്പിള കവി മോയിൻ കുട്ടി വൈദ്യരുടെ ജന്മസ്ഥലവും കൂടിയാണിത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സ്മാരകം ഇവിടെ നിർമ്മിച്ചിട്ടുണ്ട് കൊണ്ടോട്ടിയുടെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊണ്ടോട്ടി തങ്ങൾ എന്നറിയപ്പെടുന്ന സൂഫിവര്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു. [2] Image gallery
അടിസ്ഥാന സൗകര്യങ്ങൾഈ നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിരവധി ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവിസുകളുണ്ട്. സമീപ നഗരങ്ങളായ കോഴിക്കോട്, പാലക്കാട്, കണ്ണൂർ, ഗുരുവായൂർ, പൊന്നാനി, മലപ്പുറം, മഞ്ചേരി, തിരൂർ, കോട്ടക്കൽ, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവടങ്ങളിലേക്കും എറണാകുളം, കോയമ്പത്തൂർ, മധുരൈ, സേലം, ഗൂഡല്ലൂർ, ഊട്ടി, മൈസൂർ, ബാംഗ്ളൂർ എന്നി ദൂരസ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ട്. അടുത്തുള്ള റയിൽവേ സ്റ്റേഷൻ കൊണ്ടോട്ടിയിൽ നിന്നും 17Km അകലെയുള്ള ഫറോക്കിലാണ്. പുറത്തേക്കുള്ള കണ്ണികൾKondotty എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia