മേലാറ്റൂർ ഗ്രാമപഞ്ചായത്ത്
![]() മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽപ്പെട്ട ഗ്രാമപഞ്ചായത്താണ് മേലാറ്റൂർ ഗ്രാമപഞ്ചായത്ത്. കടലുണ്ടി പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണയിൽ നിന്നു 12 കി.മീറ്ററും പാണ്ടിക്കാട് നിന്ന് 10 കി, മീറ്ററും മണ്ണാർക്കാട് നിന്ന് 24കി.മീറ്ററും മഞ്ചേരിയിൽ നിന്നു 23കി.മീറ്ററും കാളികാവു നിന്നു 20 കി.മീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട്-പാലക്കാട് യാത്രക്ക് ദൂരം കുറഞ്ഞ വഴി (മഞ്ചേരി-പാണ്ടിക്കാട്-മണ്ണാർക്കാട് 134കി.മീ) മേലാറ്റൂരിലൂടേയാണ് കടന്ന് പോകുന്നത്. മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 27.24 ചതുരശ്രകിലോമീറ്റർ ആണ്. പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാന്റ് ഇവിടെ ഉണ്ട്. കൂടാതെ സർക്കിൾ പൊലിസ് സ്റ്റേഷനും, റെയിൽവേ സ്റ്റേഷനും,ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട്. ഷൊർണൂർ-നിലമ്പൂർ റെയിൽവേ ഇതിലൂടെ കടന്നുപോകുന്നു.വെള്ളിയാർ പുഴയുടെ തീരത്തായാണ് മേലാറ്റൂർ പട്ടണം സ്ഥിതി ചെയ്യുന്നത്. ആറ് (പുഴ) ന്റെമേലെ മേലാറ്റൂർ കീഴ്ഭാഗം ( താഴെ) കീഴാറ്റൂർ എന്നർത്ഥം. കോഴിക്കോട് വിമാനത്താവളം,കോയമ്പത്തൂർ അന്താരാഷ്ട്രവിമാനത്താവളം ഇവയാണ് സമീപത്തുള്ള വിമാനത്താവളങ്ങൾ. അതിരുകൾ
വാർഡുകൾ
സ്ഥിതിവിവരക്കണക്കുകൾ
അവലംബം
|
Portal di Ensiklopedia Dunia