മലപ്പുറം ജില്ലാ പഞ്ചായത്ത്കേരളത്തിലെ ജില്ലയായ മലപ്പുറം ജില്ലയിലെ മലപ്പുറം നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്താണ് മലപ്പുറം ജില്ല പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിൻ്റെ വിസ്ത്രീണം 3,554 ചതുരശ്ര കിലോമീറ്റർ ആണ്.[1] മലപ്പുറം ജില്ലയിലെ ഗ്രാമീണ ഭരണത്തിന്റെ പരമോന്നത സ്ഥാപനമാണിത്. മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിലായി 94 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അധികാര പരിധി. മലപ്പുറം ജില്ലയിലെ 12 നഗരസഭകൾ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും മലപ്പുറം ജില്ലാ പഞ്ചായത്ത് പരിധിയിൽ വരുന്നു. 32 ഡിവിഷനുകൾ ആണ് ഈ ജില്ലാ പഞ്ചായത്തിൽ ഉള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. നിലവിൽ മുസ്ലിം ലീഗിൽ നിന്നുമുള്ള ശ്രീമതി. എം. കെ റഫീഖ ആണ് പ്രസിഡൻ്റ്. ഭരണസമിതി
സ്റ്റാൻഡിങ് കമ്മിറ്റികൾചെയർപേഴ്സൺമാർ ആണ് കമ്മിറ്റികൾക്ക് നേതൃതം നൽകുന്നത്. ജില്ലാ പഞ്ചായത്തിലെ ഓരോ അംഗവും ഏതെങ്കിലും കമ്മിറ്റികളിൽ അംഗം ആയിരിക്കും.
ഡിവിഷനുകൾ32 ഡിവിഷനുകൾ ആണ് ഉള്ളത്. ഉൾപ്പെടുന്ന പ്രദേശങ്ങൾ (അധികാര പരിധി)ബ്ലോക്കുകൾജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകൾ ഉൾപ്പെടുന്നു.
പഞ്ചായത്തുകൾജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. ചുമതലകൾജില്ലാ പഞ്ചായത്തുകളുടെ ചുമതലകൾ, അധികാരങ്ങൾ തുടങ്ങിയവ വിശദമായി അറിയാൻ "ജില്ലാ പഞ്ചായത്ത്"എന്ന ഈ താൾ കാണുക. കൂടുതൽ വിവരങ്ങൾക്ക്അവലംബങ്ങൾ
|
Portal di Ensiklopedia Dunia