തുവ്വൂർ ഗ്രാമപഞ്ചായത്ത്[[പ്രമാണം:|ലഘുചിത്രം|Tuvvur, Nilambur]]
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 31.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തുവ്വൂർ ഗ്രാമപഞ്ചായത്ത്. 1962-ലാണ് ഈ പഞ്ചായത്ത് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്. 1963 ഡിസംബർ 27-ന് നടന്ന പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ടി.മുഹമ്മദ് (കുഞ്ഞാപ്പു ഹാജി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഴയ വള്ളുവനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്. ആമപ്പൊയിൽ സ്കൂൾ അധ്യാപകനായിരുന്ന വളക്കോട്ടിൽ നാരായണൻ മാസ്റ്റർ ഈ പഞ്ചായത്തിലെ പ്രധാന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1912-ൽ തുവ്വൂർ അധികാരിയായിരുന്ന കുരിയാടി നാരായണൻ നായർ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ (ഇന്നത്തെ തറക്കൽ യു.പി.സ്കൂൾ) സ്ഥാപിച്ചു. അതിരുകൾ
വാർഡുകൾ, 2020ൽ മെമ്പർമാർ [1]
ഗതാഗതംടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. പഞ്ചായത്തിലൂടെ കടന്നുപോകുന്ന എസ്.എച്ച് 396 സ്റ്റേറ്റ് ഹൈവെയാണ് പഞ്ചായത്തിലെ പ്രധാന റോഡ്. പഞ്ചായത്തിലൂടെ റയിൽവേ പാതയും കടന്ന് പോകുന്നുണ്ട്. കൂടാതെ ഷൊർണ്ണൂർ-നിലമ്പൂർ റെയിൽപ്പാതയും മൂന്നര കിലോമീറ്റർ തുവ്വൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് ടിപ്പുസുൽത്താൻ റോഡ് 9 കിലോമീറ്റർ ദൈർഘ്യത്തിൽ നീണ്ടു കിടക്കുന്നു. ആരാധനാലയങ്ങൾകാട്ടമ്പലം ശിവക്ഷേത്രം, തുവ്വൂർ വേട്ടക്കൊരുമകൻ ക്ഷേത്രം,ചെമ്മന്തട്ട വിഷ്ണുക്ഷേത്രം, തുവ്വൂർ വലിയ ജുമാഅത്ത് പള്ളി, നീലാഞ്ചേരി ജുമാഅത്ത് പള്ളി, വെള്ളോട്ടുപാറ ആർ.സി.ച തോട്ട് വാടി ജുമാ മസ്ജിദ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ. അലി ഹസ്സൻ മുസ്ലിയാർ മഖ്ബറ സ്ഥിതി ചെയ്യുന്ന മാമ്പുഴ ജുമാ മസ്ജിദ് പഞ്ചായത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സ്ഥിതിവിവരക്കണക്കുകൾ
അവലംബംTuvvur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia