ഗവിയാർ അണക്കെട്ട്
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി [1][2][3]യിൽ ഗവിയാർ പുഴക്കു കുറുകെ നിർമിച്ച ഒരു അണക്കെട്ടാണ് ഗവിയാർ അണക്കെട്ട്.[4] ശബരിഗിരി ജലവൈദ്യുതപദ്ധതി[5][6]യുടെ ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. 97.54 മീറ്റർ നീളവും 17.07 ഉയരവുമുള്ള ഈ അണക്കെട്ട് 1989-ൽ ആണ് പണിതുകഴിഞ്ഞത്. അണക്കെട്ടിന് സ്പിൽ വേ ഇല്ല. കുള്ളാർ അണക്കെട്ടിന്റെ സ്പിൽ വേയിലൂടെയാണ് വെള്ളം ഒഴുക്കുവാനുള്ള സൗകര്യം. ഇടുക്കി വണ്ടിപ്പെരിയാറിൽ നിന്നാണ് ഗവിയിലേക്ക് ഉള്ള വഴി. വണ്ടിപ്പെരിയാർ - മൂഴിയാർ -ആങ്ങമ്മൂഴി - റാന്നി റൂട്ടിൽ ആണ് ഗവി, കുള്ളാർ, മീനാർ, പമ്പ, ആനത്തോട്, കക്കി, അപ്പർ മൂഴിയാർ, അപ്പർമൂഴിയാർ സ്പിൽവേ ഡാം എന്നീ അണക്കെട്ടുകളും മൂഴിയാറിലെ ശബരിഗിരി പവർ ഹൗസും സ്ഥിതി ചെയ്യുന്നത്. പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത്. വൈദ്യുതി ഉത്പാദനംശബരിഗിരി ജലവൈദ്യുതപദ്ധതി [7] യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 1338 MU ആണ്.1967 നവംബർ 26 ന് യന്ത്രം കമ്മീഷൻ ചെയ്തു.തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി. ചിത്രശാല
കൂടുതൽ കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾhttps://en.wikipedia.org/wiki/Gavi,_Kerala ഗവി അണക്കെട്ടിന്റെ ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക് |
Portal di Ensiklopedia Dunia