ജയപ്രകാശ് നാരായൺ
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രവർത്തകനും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്നു ലോകനായക ജയപ്രകാശ നാരായണൻ.1902 ഒക്ടോബർ 11-ന് ബീഹാറിൽസിതബ്ദിയ ഗ്രാമത്തിൽ ഫർസുദ്ലാൽ- ഫൂൽറാണി ദമ്പതികളുടെ മകനായി ജനനം. 1979 ഒക്ടോബർ 8-ആം തീയതി മരണം.1919 ൽ പ്രഭാവതിയെ വിവാഹം ചെയ്തു. ജെ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. വിപ്ലവകാരിഒന്നാം ലോക മഹായുദ്ധകാലത്ത് ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് സമരരംഗത്തിറങ്ങി.1922 ൽ ഉപരിപഠനത്തിനായി അമേരിക്കയിൽ പോയി. അധ്വാനത്തിലൂടെ പഠനത്തിനുള്ള പണം കണ്ടെത്തി. 1929 ൽ തിരിച്ചെത്തി. ഇതിനിടെ ബ്രഹ്മചര്യം അനുഷ്ടിക്കാനുള്ള ഭാര്യയുടെ തീരുമാനത്തെ അംഗീകരിച്ചു. ജവഹർലാൽ നെഹ്രുവിനെ വാർധയിൽ വച്ച് പരിചയപ്പെട്ടു. സോഷ്യലിസ്റ്റ് ആശയങ്ങൾ ഇരുവരേയും അടുപ്പിച്ചു. 1932ൽ നിയമയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു. ഇക്കാലത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടത്. സ്വാതന്ത്ര്യാനന്തരം ഈ പാർട്ടി സോഷ്യലിസ്റ്റ് പാർട്ടിയായി. സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി ഇദ്ദേഹമായിരുന്നു. ആചാര്യ കൃപലാനി യുമായി ചേർന്ന് കിസാൻ മസ്ദൂർ പ്രജാപാർട്ടിയായി മാറി. ഭൂദാൻ പ്രസ്ഥാനത്തിൽ ആകൃഷ്ടനായ അദ്ദേഹം അതിൽ ചേർന്നു. ബംഗ്ലാദേശ് ജനങ്ങൾ സ്വാതന്ത്രത്തിനായി പൊരുതുമ്പോൾ ജെ.പി. അവർക്ക് പിന്തുണ പ്രഖ്യാപിച്ചു. 1972 ൽ ചമ്പൽ കൊള്ളത്തലവനായ മാധവ് സിംഗ് കൂട്ടുകാരോടൊപ്പം ആയുധം വെച്ച് കീഴടങ്ങിയത് അദ്ദേഹത്തിന്റെ മുന്നിലാണ്. 1975 ൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1977 ൽ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്ക് പിന്നിൽ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു. സമ്പൂർണ്ണവിപ്ലവംരാഷ്ട്രീയത്തിന് സംഭവിച്ച മൂല്യശോഷണവും വ്യാപകമാവുന്ന അഴിമതിയും തൊഴിലില്ലായ്മയും വരൾച്ചയും എഴുപതുകളുടെ ആരംഭത്തിൽ യുവജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം രൂപപ്പെടുത്തിയിരുന്നു. കലാലയങ്ങളും സർവ്വകലാശാലകളും സമരഭൂമിയായി മാറി. ഈ സമരങ്ങൾക്ക് ആശയപരമായ ദിശാബോധം നല്കിക്കൊണ്ട് സമ്പൂർണ്ണവിപ്ലവം എന്ന ആശയം ജയപ്രകാശ് നാരായൺ അവതരിപ്പിച്ചു. [1] സമരം ചെയ്യുക, ജയിലുകൾ നിറയട്ടെ എന്ന മുദ്രാവാക്യം അദ്ദേഹം ഉയർത്തുന്നത് ഈ സന്ദർഭത്തിലാണ്. ഗാന്ധിയൻ സോഷ്യലിസ്റ്റു്1954 മുതൽ സർവോദയ പ്രസ്ഥാനവുമായി ജയപ്രകാശ് ബന്ധപ്പെട്ടു. ഗാന്ധിജിയുടെ പല ആശയങ്ങളും ഇക്കാലത്ത് അദ്ദേഹം നടപ്പാക്കാൻ ശ്രമിച്ചിരുന്നു. രചനകൾഅവലംബം
പുറംകണ്ണികൾJayaprakash Narayan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia