ഖാൻ അബ്ദുൽ ഗാഫർ ഖാൻ
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവായിരുന്നു 'അതിർത്തിഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാൻ.[1] ജീവിതരേഖ1890-ൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തിൽ അഷ്ടനഗർ എന്ന സ്ഥലത്ത് ഉസ്മാൻസായ് ഗ്രാമത്തിൽ ബഹ്റാം ഖാൻ എന്നയാളുടെ നാലാമത്തെ പുത്രനായി ജനിച്ചു. മത പാഠശാലയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗാഫർ ഖാൻ പെഷവാറിലെ ഒരു മിഷൻ സ്കൂളിൽ ഉപരിവിദ്യാഭ്യാസം നടത്തി. 1987-ൽ ഇദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം.[2][3] സ്വാതന്ത്ര്യസമര രംഗത്ത്1919-ൽ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി. ഗാന്ധി-ഖാൻ സൗഹൃദം നീണ്ട നാളുകൾ തുടർന്നു. അതിനു ശേഷം അദ്ദേഹം കിലാഫത്ത് പ്രസ്ഥാനത്തിൽ അംഗമാവുകയും മഹാത്മാ ഗാന്ധി കിലാഫത്ത് പ്രസ്ഥാനവുമായി അടുത്തു പ്രവർത്തിക്കുകയുണ്ടായി.[1][4] പുരസ്കാരങ്ങൾ
മരണം1988 ജനുവരി 20ന് അബ്ദുൽ ഗഫാർ ഖാൻ അന്തരിച്ചു. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia