ചെമ്പകരാമൻ പിള്ള
ഇന്ത്യൻസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവൻ ബലിയർപ്പിച്ച മലയാളിയായിരുന്നു ചെമ്പകരാമൻ പിള്ള (സെപ്റ്റംബർ 15, 1891 - മേയ് 26, 1934)(മലയാളം: ചെമ്പകരാമൻ പിള്ള . ഇന്ത്യയെ വിദേശാധിപത്യത്തിൽ നിന്നു മോചിപ്പിക്കാൻ കഴിയും എന്നുറച്ചു വിശ്വസിച്ച സ്വരാജ്യ സ്നേഹി. ജീവിതരേഖ1891 സെപ്റ്റംബർ 15ന് തിരുവനന്തപുരത്തു ജനനം. ഇപ്പോൾ ഏജീസ്സ് ഓഫീസ്സ് ഇരിക്കുന്ന സ്ഥലത്തായിരുന്നു വീട്. പോലീസ് കോൺസ്റ്റബിൾ ചിന്നസ്വാമിപിള്ള, നാഗമ്മാൾ എന്ന വെള്ളാള ദമ്പതികളുടെ മകൻ. ഗാന്ധാരി അമ്മൻകോവിലിനടുത്തുള്ള സ്കൂളിലായിരുന്നു പഠനം. സ്ട്രിൿലാണ്ട് എന്ന യൂറോപ്യനുമായി പരിചയത്തിലായി. 1907 ല് അദ്ദേഹം മടങ്ങിയപ്പോൽ ചെമ്പകരാമനേയും കൂടെ കൊണ്ടുപോയി.അവിടെ ഉന്നത പഠനം നടത്തി. ഇറ്റലിയിലും ജർമ്മനിയിലും ഉപരിപഠനം നടത്തി. ബർലിനിലെ ഇന്ത്യക്കാരെ സംഘടിപ്പിച്ചു.വീരേന്ദ്രനാഥ ചതോപാദ്യായ, ലാലാ ഹർദയാൽ, ഭൂപേന്ദ്ര നാഥ ദത്ത് ,ഡോ പ്രഭാകർ,ഏ .സി.നമ്പ്യാർ എന്നിവരോടൊപ്പം ഇന്ത്യൻ ഇൻഡിപെണ്ടൻസ് കമ്മറ്റി രൂപവൽക്കരിച്ചു.ഒന്നാം ലോകമഹായുധകാലത്ത് ബ്രിട്ടനെ തോൽപ്പിക്കാൻ വിപുലമായ പ്രവർത്തനങ്ങളിൽ പിള്ള ഏർപ്പെട്ടു. സൂറിച്ചിൽ നിന്നും പ്രോ ഇന്ത്യ എന്നൊരു പത്രം തുടങ്ങി.ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ എംഡൻ എന്ന മുങ്ങിക്കപ്പലിൽ ചെമ്പകരാമനും ഉണ്ടായിരുന്നു. 1914 സെപ്റ്റംബർ 22ന് എംഡൻ മദ്രാസ്സിൽ ഷെൽ വർഷിച്ചു. 1919 ല് കാബൂളിൽ വിപ്ലവകാരികൾ സ്ഥാപിച്ച സ്വതന്ത്ര ഭാരത സർക്കാന്റെ പ്രസിഡന്റ് ഡോ.രാജ മഹേന്ദ്ര പ്രസാദും പ്രധാനമന്ത്രി ബർകത്തുള്ളയും വിദേശകാര്യ മന്ത്രി ചെമ്പകരാമനും ആയിരുന്നു.സർദാർ കെ.എം പണിക്കർ, എം.എൻ റോയ്,ജവഹർലാൽ നെഹ്രു എന്നിവർ ജർമ്മനിയിൽ ചെമ്പരാമൻപിള്ളയുടെ അതിഥികളായെത്തിയിരുന്നു.1923-ൽ കെനിയയിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യസമരത്തെ അനുകൂലിക്കുന്നതിനുവേണ്ടി ബർലിനിൽ പൊതുസമ്മേളനം വിളിച്ചുകൂട്ടി.1924 ല് ഭാരതത്തിൽ നിന്നുള്ള കൗതുക വസ്തുക്കളുടെ ഒരു പ്രദർശനം യൂറോപ്പിൽ സംഘടിപ്പിച്ചു. ലീഗ് ഓഫ് ഒപ്രസ്ഡ് നേഷൻസ് എന്ന സംഘടനയിലെ സജീവ പ്രവർത്തകൻ ആയിരുന്നു.1933 ല് സുഭാഷ് ബോസ്സുമായി ബന്ധപ്പെട്ടു. ആസാദ് ഹിന്ദു ഗവേൺമന്റ് അങ്ങനെയാണു രൂപമെടുക്കുന്നത്. യൂറോപ്പിലെത്തിയ മണിപ്പൂർ കാരി ലക്ഷിഭായി ആയിരുന്നു ഭാര്യ. അവസാനകാലം1933ല് രോഗാതുരനായി നാസികളിൽ നിന്നും നിരവധി ഉപദ്രവങ്ങൾ നേരിട്ടു. അദ്ദെഹത്തിന്റെ ശരീരത്തിൽ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അതെത്തുടർന്ന് 1934 മെയ് 26 ന് ബെർലിനിലെ പ്രഷ്യൻ സ്റ്റേറ്റ് ഹോസ്പിറ്റലിൽ വച്ച് 43-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഇന്ത്യൻ പതാക പാറുന്ന കപ്പലിൽ നാടിലേക്കു മടങ്ങണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ജീവിതകാലത്തു സാധിച്ചില്ല. 1935 ൽ` അദ്ദേഹത്തിന്റെ ചിതാഭസ്മം ഭാര്യ മുംബയിൽ കൊണ്ടു വന്നു. 1966 സെപ്റ്റംബർ 19ൻ` ഐ.എൻ. എസ് .ഡൽഹി എന്ന യുദ്ധകപ്പലിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം കേരളത്തിൽ കൊണ്ടു വന്നു.1966 ഒക്ടോബർ 2ന് അത് കന്യകുമാരിയിൽ ഒഴുക്കപ്പെട്ടു. സ്മാരകങ്ങൾ2008 ജൂലായിൽ ചെന്നൈയിൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കെ.കരുണാനിധി ചെമ്പകരാമൻ പിള്ളയുടെ ഓർമക്കായി പ്രതിമയും സ്‌മൃതി മണ്ഡപവും അനാഛേദം ചെയ്തു.[1][3] കൂടുതൽ വായനയ്ക്ക്അവലംബം
|
Portal di Ensiklopedia Dunia