അക്കാമ്മ ചെറിയാൻ
തിരുവിതാംകൂറിന്റെ ഝാൻസി റാണി[1] എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യ സമരചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ ധീര വനിത.(1909 ഫെബ്രുവരി 15 - 1982 മേയ് 5) കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. ജീവിതരേഖ1909 ഫെബ്രുവരി 14-ന് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കരിപ്പാപ്പറമ്പിൽ തൊമ്മൻ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി സെന്റ്.ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം എടുത്തു. കാഞ്ഞിരപ്പളി സെയിന്റ് മേരീസ് സ്കൂളിൽ പ്രധാനാധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും 1938ൽ അത് രാജിവച്ചു. 1952ൽ എം.എൽ.എ ആയിരുന്ന വി.വി. വർക്കിയെ വിവാഹം ചെയ്യുകയും അക്കാമ്മ വർക്കി എന്ന പേർ സ്വീകരിയ്ക്കുകയും ചെയ്തു[2]. ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് സഹോദരിയാണ്.[3] 1982-ൽ അന്തരിച്ച അക്കാമ്മയെ തിരുവനന്തപുരം മുട്ടട ഹോളിക്രോസ് പള്ളിയിൽ അടക്കം ചെയ്തിരിക്കുന്നു.[4] സമര ചരിത്രംവിദ്യാഭ്യാസത്തിനു ശേഷം കാഞ്ഞിരപ്പിള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ അവർ ജോലി ചെയ്തു. പിന്നീട് അവിടത്തെ പ്രധാനാധ്യാപകയായിത്തീർന്നു. ആറുവർഷം അവിടെ ജോലി ചെയ്യുന്നതിനിടയിൽ തിരുവനന്തപുരം ട്രെയിനിങ്ങ് കോളേജിൽ നിന്ന് എൽ.ടി. ബിരുദവും നേടി. അക്കാമ്മ പ്രധാനാധ്യാപികയായിരുന്ന കാലത്താണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപവക്കരിക്കപ്പെടുന്നതും ഉത്തരവാദിത്ത ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതും. അക്കാമ്മ തുടക്കം മുതൽക്കേ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ പ്രവർത്തനങ്ങളെ അടിച്ചമർത്താനായിരുന്നു അന്നത്തെ ദിവാൻ സി.പി. രാമസ്വാമി അയ്യർ ശ്രമിച്ചിരുന്നത്. 1938 ഓഗസ്റ്റ് 26-ന് സ്റ്റേറ്റ് കോൺഗ്രസ്സ് പ്രത്യക്ഷസമരം ആരംഭിച്ചു. രാമസ്വാമി അയ്യർ സ്റ്റേറ്റ് കോൺഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത് ലീഗിനേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാൽ ഇതോടെ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തനരീതി മാറ്റി. സമരതന്ത്രത്തിന്റെ ഭാഗമെന്ന നിലയിൽ പ്രവർത്തകസമിതി പിരിച്ചു വിട്ടു, പ്രസിഡന്റിന് സർവ്വാധികാരവും നൽകി നിയമലംഘനസമരം തുടങ്ങാൻ അവർ തീരുമാനിച്ചു. 1938 ഓഗസ്റ്റ് 26-ന് കോൺഗ്രസ്സ് പ്രസിഡന്റ് പട്ടം താണുപിള്ള അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്നു വന്ന സർവ്വാധികാരികളായ 10 പ്രസിഡന്റുമാരും തുടരെ തുടരെ അറസ്റ്റ് ചെയ്യപ്പെട്ടു. നൂറുകണക്കിനു പ്രവർത്തകർ നിയമലംഘനത്തിന് അറസ്റ്റിലായി. പലയിടത്തും ലാത്തിച്ചാർജ്ജ്, വെടിവെയ്പ് എന്നിവ അരങ്ങേറി. യുവാക്കൾക്കു ക്ഷാമം നേരിട്ടതോടെ കാഞ്ഞിരപ്പിള്ളിയിലെ കോൺഗ്രസ്സ് സംഘടനാപ്രവർത്തനങ്ങൾക്ക് യുവതികൾ രംഗത്തിറങ്ങേണ്ടതായിവന്നു. ഇതിന്റെ നേതൃത്വം അക്കാമ്മക്കായിരുന്നു. ഒക്ടോബർ 11 പതിനൊന്നാമത്തെ സർവ്വാധികാര അദ്ധ്യക്ഷനും അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അക്കാമ്മയെ പന്ത്രണ്ടാം ഡിക്റ്റേറ്ററായി നാമനിർദ്ദേശിക്കപ്പെട്ടു. ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആട്ടപ്പിറന്നാൾ ദിനം എന്തൊക്കെ തടസ്സമുണ്ടായാലും രാജസദസ്സിലേക്ക് ജാഥ നയിക്കാനും മഹാരാജാവിന് നിവേദനം സമർപ്പിക്കാനും അവർ തീരുമാനിച്ചു. ജാഥ സമാധാനപരമായിരുന്നു. ജാഥ തികഞ്ഞ അച്ചടക്കത്തോടെ റെയിൽവേ സ്റ്റേഷൻ മൈതാനത്തെത്തി യോഗം ചേർന്നു. നിവേദനം സമർപ്പിച്ചു. എന്നാൽ രാജാവിന് പിൻവാതിലിലൂടെ കോട്ടക്ക് പുറത്ത് കടക്കേണ്ടി വന്നു. രാജാവ് രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചതോടെ അക്കാമ്മ ചെറിയാന് സംഘടനപ്രവർത്തനത്തിൽ നിന്ന് അൽപം ആശ്വാസം ലഭിച്ചു. [5]................. അവലംബം
പുറത്തേക്കുള്ള കണ്ണികൾAccamma Cherian എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
നമ്മൾ ഒരിക്കലും വഴക്ക് ഈ രിത് |
Portal di Ensiklopedia Dunia