സി. രാജഗോപാലാചാരിസി.രാജഗോപാലാചാരി (ജനനം: 1878 ഡിസംബർ 10 - മരണം: 1972 ഡിസംബർ 25) ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലെന്ന പദവി അലങ്കരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യക്കാർക്കെന്നും രാജാജിയായിരുന്നു.സി.ആർ., രാജാജി എന്നീ ചുരുക്കപ്പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടത്. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ- മഹാത്മാഗാന്ധി രാജാജിയെ ഇങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്.1948-ൽ അദ്ദേഹം മൗണ്ട്ബാറ്റൺ പ്രഭുവിൽ നിന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്തു.ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലും രാജാജി തന്നെയാണ്.പിന്നീട് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി ഭാരതരത്നം പുരസ്കാരം ഏറ്റുവാങ്ങിയ മൂന്ന് പേരിൽ ഒരാളായിരുന്നു രാജാജി. ജീവിതരേഖപഴയ മദ്രാസ് സംസ്ഥാനത്തെ സേലത്തുള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ 1878 ഡിസംബർ പത്തിനായിരുന്നു രാജഗോപാലാചാരിയുടെ ജനനം. മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ രാജാജി സേലത്ത് വക്കീലായിരിക്കുമ്പോഴാണ് സ്വാതന്ത്രസമരത്തിലേക്ക് ആകർഷിക്കപ്പെട്ടത്. വൈകാതെ അദ്ദേഹം ഗാന്ധിജിയുടെ വിശ്വസ്തനായി മാറി.സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ ജയിൽവാസം അനുഭവിച്ചു.കുറച്ചുകാലം ഗാന്ധിജിയുടെ യങ് ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപരായി ജോലി ചെയ്തിരുന്നു. ഗാന്ധിജിയുടെ മനസാക്ഷിസൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നു. സ്വതന്ത്രാ പാർട്ടി സ്ഥാപകൻകോൺഗ്രസ്സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1959-ൽ അദ്ദേഹം പുതിയ രാക്ഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഓഗസ്റ്റിൽ നെഹ്രുവിന്റെ സോഷ്യലിസത്തിനെതിരെ സ്വതന്ത്രാ പാർട്ടി രൂപവത്കരിച്ചതു് രാജഗോപാലാചാരിയുടെ നേതൃത്വത്തിലാണു്.സ്വതന്ത്രാ പാർട്ടി 1967-71 കാലത്തു് 44 സീറ്റുകളോടെ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായി. 1954-ൽ ഭാരതരത്നം ഏർപ്പെടുത്തിയ വർഷം തന്നെ രാജഗോപാലാചാരിക്ക് ഭാരതരത്നം ലഭിച്ചു. 1972-ലെ ക്രിസ്മസ് ദിനത്തിൽ രാജാജി അന്തരിച്ചു.മരിക്കുമ്പോൾ 94 വയസുണ്ടായിരുന്നു. ഗ്രന്ഥങ്ങൾ
പുറത്തേക്കുള്ള കണ്ണികൾChakravarthi Rajagopalachari എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia