ഇന്ദിരാ പാർത്ഥസാരഥി
പ്രമുഖനായ തമിഴ് സാഹിത്യകാരനാണ് ഇന്ദിരാ പാർത്ഥസാരഥി എന്ന തൂലികാനാമത്തിലെഴുതുന്ന ഡോക്‌ടർ രങ്കനാഥൻ പാർത്ഥസാരഥി(1930). ഇ. പാ എന്ന പേരിലും അദ്ദേഹം എഴുതിയിട്ടുണ്ട്. നോവലിസ്‌റ്റ്, നാടകൃത്ത്, കഥാകൃത്ത്, ചരിത്രകാരൻ, വിമർശകൻ എന്നീ നിലകളിലെല്ലാം തമിഴ് സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സരസ്വതി സമ്മാനും പത്മശ്രീയുമടക്കം നിരവധി പുരസ്ക്കാരങ്ങൾക്കർഹനായിട്ടുണ്ട്. ജീവിതരേഖ1930 ജൂലൈ 10ന് കുംഭകോണത്ത് ജനിച്ചു. ദൽഹി, വാഴ്‌സാ സർവ്വകലാശാലകളിൽ അധ്യാപകനായിരുന്നു. ഇരുപതോളം നോവലുകളും ആറ് കഥാസമാഹാരങ്ങളും പത്ത് നാടകങ്ങളും രണ്ട് ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ താമസം.[1] പ്രശസ്ത തമിഴ് നോവലായ കുരുതി പുണൽ എഴുതിയത് ഇദ്ദേഹമാണ്. കൃതികൾനോവലുകൾ
നാടകം
മറ്റുള്ളവ
മറുപക്കംകെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത മറുപക്കം എന്ന ചലച്ചിത്രം ഉച്ചി വെയിൽ എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണുള്ളത്. പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia