ഗോവിന്ദ് ചന്ദ്ര പാണ്ഡേ

ഗോവിന്ദ് ചന്ദ്ര പാണ്ഡേ
ജനനം(1923-07-30)ജൂലൈ 30, 1923
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ചരിത്രകാരൻ
അവാർഡുകൾപത്മഭൂഷൺ (2003)

വേദകാലത്തെയും ബുദ്ധകാലത്തെയും കുറിച്ച് പഠനം നടത്തിയ ചരിത്രകാരനാണ് ഗോവിന്ദ് ചന്ദ്ര പാണ്ഡേ (1923 ജൂലൈ 30[1] - 2011 മേയ് 22[2]).

ജീവിതരേഖ

1923 ജൂലൈ 30ന് ജനിച്ചു. ജയ്പൂർ, അലഹബാദ് യൂണിവേഴ്സിറ്റികളിൽ അധ്യാപകനും വൈസ് ചാൻസിലറുമായിരുന്നു. സിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡിയുടെ ചെയർമാനായിരുന്നു. സെൻട്രൽ ടിബറ്റൻ സൊസൈറ്റിയുടെയും അലഹബാദ് മ്യൂസിയം സൊസൈറ്റിയുടെയും ചെയർമാനായിരുന്നു. 2011 മേയ് 22ന് അന്തരിച്ചു.

സാഹിത്യ ജീവിതം

കലയുടെയും ഇന്ത്യൻ ശാസ്ത്രത്തിന്റെയും ചരിത്രങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. അവസാനമായി ഋഗ്വേദത്തെ ഹിന്ദിയിലേക്ക് പരിഭാഷ ചെയ്തിരുന്നു. ലോക്ഭാരതി ബുക്ക്സെല്ലേഴ്സ് ആ​ണ് ഇത് പുറത്തിറക്കിയത്.

കൃതികൾ

  • ലൈഫ് ആന്റ് തോട്ട് ഓഫ് ശങ്കരാചാര്യ
  • ബൗദ്ധ ധർമ്മ കേ വികാസ് കാ ഇതിഹാസ് (बौद्ध धर्म के विकास का इतिहास)
  • അപോഹസിദ്ധി (अपोहसिद्धि)
  • ന്യായബിന്ദു (न्यायबिन्दु)
  • മൂല്യ മീമാംസ (मूल्य मीमांसा) (2005)
  • വൈദിക് സംസ്കൃതി (वैदिक संस्कृति)
  • ഋഗ്വേദം

പുരസ്കാരങ്ങൾ

വിക്കിചൊല്ലുകളിലെ ഗോവിന്ദ് ചന്ദ്ര പാണ്ഡേ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2014-06-16.
  2. http://dnasyndication.com/dna/dna_english_news_and_features/Noted-historian-Govind-Chandra-Pandey-dies-at-88/DNJAI24677

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia