ആട്ടക്കലാശം
ശശികുമാർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആട്ടക്കലാശം. സലീം ചേർത്തല ഈചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതി.[1] ജോയ് തോമസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, മോഹൻലാൽ, സുകുമാരി, ലക്ഷ്മി, ജഗതി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. പൂവച്ചൽ ഖാദർഎഴുതിയ വരികൾക്ക് രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ചു.[3] കഥാസാരംസംശയം ഒരു കുടുംബത്തിൽ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രമേയം. കൃത്യമായി കാണാതെ, അറിയാതെ, എടുത്തുചാടി തീരുമാനങ്ങൾ എടുത്ത ഒരു പോലീസ് ഓഫീസർ ഭാര്യയെ തെറ്റിദ്ധരിക്കുന്നതും അദ്ദേഹത്തിൻറെ കുടുംബം തകരുന്നതുമാണ് ചുരുക്കം. ഐ.പി.എസ്. ഓഫീസറായ ബാലചന്ദ്രനും (പ്രേം നസീർ) അദ്ദേഹത്തിൻറ ഭാര്യ ഇന്ദുവും (ലക്ഷ്മി) മക്കളും സന്തോഷത്തോടെ ജീവിക്കുന്നു. അനുജൻ ബാബു (മോഹൻലാൽ) എം.ബി.ബി.എസ് പാസായി ഉപരിപഠനത്തിനു പോകാൻ ശ്രമിക്കുന്നു. ഇതിനിടയിൽ കൂട്ടുകാർ നിർബന്ധിച്ച് മദ്യപിച്ച ബാബു വീട്ടിൽ ചേച്ചിയെ കയറിപ്പിടിക്കുന്നു. ഇന്ദുവിന്റെ അടി കിട്ടി തന്റെ റൂമിലേക്ക് പോകുന്നത് കണ്ട് വന്ന ബാലൻ രണ്ട് പേരേയും വെറുക്കുന്നു. അവർ തമ്മിൽ അകലുന്നു. ഇത് അമ്മാവൻ മാധവക്കുറുപ്പും ഭാര്യയും മകളും (അനുരാധ) മുതലാക്കാൻ ശ്രമിക്കുന്നു. നാടുവിട്ടുപോയ ബാബു കടപ്പുറത്ത് ജീവിതം ആരംഭിക്കുന്നതിലൂടെ കഥ വികസിക്കുന്നു.
ഗാനങ്ങൾ[6]ഗാനങ്ങൾ :പൂവച്ചൽ ഖാദർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia