ചക്രവാകം
ഹംസജനുസ്സിൽപെട്ട ഒരു പക്ഷിയാണ് ചക്രവാകം[1] അല്ലെങ്കിൽ തങ്കത്താറാവ്[2] [3][4][5] ഇഗ്ലീഷ്: Brahmini Duck (ബ്രാഹ്മിണി താറാവ്), Ruddy shelduck, Chakravakam. ശാസ്ത്രനാമം : Tadorna ferruginea. എപ്പോഴും ഇണയുമായി കാണപ്പെടുന്നു ഈ പക്ഷികൾ ഗാഢപ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.[1] വിരഹവ്യഥയെ കാണിക്കാൻ ഇന്ത്യൻ കവികൾ ഉപയോഗിക്കുന്ന ഒരു കാവ്യസങ്കേതമാണ് താമരയിതളാൽ മറഞ്ഞ ചക്രവാകത്തെ അന്വേഷിച്ച് വ്യാകുലപ്പെടുന്ന ചക്രവാകി എന്നത്. ബ്രാഹ്മണി താറാവ് എന്നുമറിയപ്പെടുന്ന ഇവ തെക്കേ ഏഷ്യ, മധ്യേഷ്യ, തെക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[6]. ഇവ മുട്ടയിടുന്നത് ഹിമാലയത്തിലോ മധ്യേഷ്യയിലോ ആണ്. ഓറഞ്ച് ബ്രൗൺ നിറമുള്ള തൂവലുകളാണുള്ളത്. തലയ്ക്ക് മഞ്ഞ നിറവും വാലിന് കറുപ്പ് നിറവുമാണ് ഉള്ളത്. ദക്ഷിണേന്ത്യയിൽ ഇവ താരതമ്യേന കുറവാണ്. മിശ്രഭോജികളാണിവ. പ്രാണികളും, കീടങ്ങളും, മത്സ്യങ്ങളും, ചെറിയ ഉരഗങ്ങളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളാണ് ഇവ പുറപ്പെടുവിക്കാറ്. ഇവ ചിലപ്പോൾ കെട്ടിടങ്ങളിലും കൂട് വയ്ക്കാറുണ്ട്. ഇവയിൽ അധികവും തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്നവയാണ്. ഒക്ടോബർ- നവംബർ മാസങ്ങളിൽ വടക്കെ ഇന്ത്യയിൽ എത്തുന്ന ഇവ ഏപ്രിൽ പകുതിയോടെ തിരിച്ച്പോകും. അപൂർവമായെ തെക്കേ ഇന്ത്യയിൽ എത്താറുള്ളു. ഉയർന്ന പാറക്കൂട്ടങ്ങളിലും മരപ്പൊത്തുകളിലൊ വെള്ളത്തിൽ നിന്നകന്ന മാളങ്ങളിലൊ 6 മുതൽ 12 വരെ മഞ്ഞ കലർന്ന വെള്ളമുട്ടകളിട്ട് 30 ദിവസംകൊണ്ട് വിരിയിക്കും. സാധാരണ ഇണകളായാണ് കാണുന്നതെങ്കിലും ചെറുകൂട്ടമായും കാണാറുണ്ട്. എന്നാൽ തണുപ്പുകാലത്ത് തടാകങ്ങളിലും ഒഴുക്കു കുറഞ്ഞ നദികളിലും വലിയ കൂട്ടമായി കാണാറുണ്ട്. ശരീരത്തിലെ തൂവലുകൾ ഓറഞ്ച്- തവിട്ടു നിറമാണ്. നരച്ച തലയും. ചിറകിലുള്ള ലോഹ പച്ച നിറവും അതിനു മുമ്പിലെ വെള്ള നിറവും കണ്ണിൽ പെടുന്നതാണ്. നന്നായി നീന്താനുള്ള കഴിവുണ്ട്. ആണും പെണ്ണും ഒരേ പോലെ ഇരിക്കുമെങ്കിലും ആണിനു കഴുത്തിനു താഴെ കറുത്ത വളയം കാണുന്നു, പെണ്ണിനു പലപ്പോഴും മുഖത്ത് വെള്ളപാണ്ടും. അവലംബം
|
Portal di Ensiklopedia Dunia