സുപ്രഭാതം
സുപ്രഭാതകാവ്യ എന്ന ശാഖയിലെ സംസ്കൃത കാവ്യങ്ങളാണ് സുപ്രഭാതം (സംസ്കൃതം: सुप्रभातम्) എന്നറിയപ്പെടുന്നത്. ശുഭകരമായ പുലർകാലം എന്നാണ് അർത്ഥം. ഒരു ദേവതയെ ഉണർത്തുക എന്ന ഉദ്ദേശത്തോടുകൂടി പുലർച്ചെ ഉരുവിടുന്ന ശ്ലോകങ്ങളാണ് ഇവ. വസന്തതിലക വൃത്തത്തിലാണ് സാധാരണഗതിയിൽ ഇവ രചിക്കപ്പെടാറ്.[1] ഏറ്റവും പ്രശസ്തമായ ഗീതം തിരുപ്പതിയിലെ വെങ്കടേശ്വരമൂർത്തിയെ ഉണർത്തുവാനുദ്ദേശിച്ചുള്ള വെങ്കടേശ്വരസുപ്രഭാതം എന്ന കാവ്യമാണ്. കർണാടക സംഗീതജ്ഞയായ എം.എസ്. സുബ്ബലക്ഷ്മി പാടിയ രൂപം വളരെ പ്രസിദ്ധമാണ്.[2][3][4] ഇത് ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. അവലംബങ്ങൾ
സംസ്കൃതം വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia