ക്ഷേത്രം (ആരാധനാലയം)ക്ഷേത്രം എന്ന പദം കൊണ്ട് ഹൈന്ദവ -ബൗദ്ധ- ജൈന മതങ്ങളുടെ ആരാധനാലയം എന്നാണ് ഉദ്ദേശിക്കുന്നത് (ഇംഗ്ലീഷ്:kshetra). ഇതിന്റെ ആംഗലേയ പരിഭാഷ Temple എന്നാണ്. ഇതിന് അർത്ഥം(ക്ഷേയാത് ത്രായതേ ഇതി)നാശത്തിൽ നിന്ന് രക്ഷിക്കുന്നത് എന്നാണ്. സംസ്കൃത പദമായ ക്ഷേത്ര് എന്ന വാക്കിൽ നിന്നാണ് ക്ഷേത്രം ഉണ്ടായത്. ഈ ലേഖനം ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. എന്നാൽ ഭാരതത്തിന് പുറത്തും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പേരിനു പിന്നിൽ
ചരിത്രംഗുപ്തകാലത്താണ് ഇന്ത്യയിൽ ഹിന്ദുക്ഷേത്രങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. അതിനു മുൻപുള്ള ഒരു ക്ഷേത്രാവശിഷ്ടവും കണ്ടുകിട്ടിയിട്ടില്ല. ഇക്കാലത്തിനു ശേഷം അനേകായിരം ക്ഷേത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ പലതും ആക്രമണങ്ങൾ മൂലവും അശ്രദ്ധ മൂലവും നാമാവശേഷമായി[4]. ആദ്യകാല ക്ഷേത്രങ്ങൾതുറന്ന ക്ഷേത്രങ്ങൾ (Hypaethral Temple)പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലും ആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ ബ്രാഹ്മണർ ആണ്. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളിൽ വച്ചായിരുന്നു. ആദ്യകാലങ്ങളിൽ സൂര്യനേയും കടലിനേയും ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, കാള / മാൻ (യൂണിക്കോൺ) ലിംഗം (phallic), അമ്മദൈവം, സർപ്പം തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങൾ (Hypaethral Temple)എന്ന് ഇവയെ വിളിക്കാം. കാവുകൾ ഇതിന് ഉദാഹരണമാണ്.
ആദ്യകാല ശിലാക്ഷേത്രങ്ങൾകല്ല് കൊണ്ടു നിർമ്മിച്ച ക്ഷേത്രങ്ങൾക്ഷേത്രത്തിന്റെ ഭാഗങ്ങൾഒരു ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനഭാഗമാണ് ഗർഭഗൃഹം. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയുടെ വിഗ്രഹം ഇവിടെയായിരിക്കും പ്രതിഷ്ഠിച്ചിരിക്കുക. പൂജാരിമാർ ഇവിടെ പൂജകൾ നടത്തുന്നു. ഗർഭഗൃഹത്തിനുമുകളിൽ ഒരു ഗോപുരം ഉണ്ടായിരിക്കുക എന്നതും പല ക്ഷേത്രങ്ങളുടേയും പ്രത്യേകതയാണ് ഈ ഗോപുരത്തെ ശിഖരം എന്ന് അറിയപ്പെടുന്നു. ജനങ്ങൾക്ക് സമ്മേളിക്കാനുള്ള മണ്ഡപങ്ങളും ക്ഷേത്രങ്ങളുടേ പ്രത്യേകതയാണ്[8]. കേരളത്തിലെ ക്ഷേത്രങ്ങൾകേരളത്തിൽ ആദ്യമായി അധിവസിച്ചത് ഇന്നത്തെ ആദിവാസികളുടെ മുൻഗാമികളും ദ്രാവിഡരുമായിരുന്നു. ദ്രാവിഡർ നരവംശശാസ്ത്രപരമായി മെഡ്ഡിറ്ററേനിയൻ തടങ്ഗ്നളിൽ നിന്നുള്ളവരെത്രെ, മരുമക്കത്തായികളായ ഇവർ ഭൂമി, സൂര്യൻ, അമ്മദൈവം, ലിംഗം, സർപ്പം എന്നിങ്ങനെ വിവിധ ആരാധനാരീതികളവലംബിച്ചിട്ടുള്ളവരായിരുന്നു. തുറസ്സായ സ്ഥലത്തായിരുന്നു ആരാധന. കേരളത്തിലെ കാവുകളും മറ്റും ഇത്തരത്തില് തുറസ്സായ ആരാധനാലയങ്ങളായിരുന്നു. അമ്മ ദൈവത്തെയാണ് കാവുകളില് ആരാധിച്ചിരുന്നത്. ആദിവാസികൾ വേട്ടദൈവങ്ങളേയും മല ദൈവത്തേയും ആരാധിച്ചു പോന്നു. കേരളത്തിൽ ആദ്യമായി എത്തിയ മതം ജൈനമതവും അതിനെ പിന്തുടർന്ന് ബുദ്ധമതവുമായിരുന്നു.[അവലംബം ആവശ്യമാണ്] കേരളീയമായ മഹാക്ഷേത്ര നിർമ്മിതി പഞ്ചപ്രാകാരങ്ങൾ എന്ന പദ്ധതിപ്രകാരമാണ് സാധാരണയായി നിർമ്മിക്കുന്നത്. [9]
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ
ശരീരസങ്കല്പംക്ഷേത്ര ആചാര അനുഷ്ടാന കല എന്നതിന്റെ ശുദ്ധ മലയാളം ശരീര പരിപാലന പരിപോഷണ സംസ്കാരം എന്നാണ്. ശ്രീമദ് ഭഗവദ് ഗീത ആരംഭിക്കുന്നത് ധര്മ്മക്ഷേത്രേ കുരുക്ഷേത്രേ എന്നാണല്ലോ. സര്ർവ്വ ജനങ്ങളും പരിപൂര്ണ്ണ ശാന്തി അനുഭവിക്കുന്ന മണ്ധലമാണ് ധര്മ്മക്ഷേത്രം അഥവാ നാമെല്ലാം പരിപൂര്ണ്ണ ശാന്തി അനുഭവിക്കുന്ന സുഖ സുഷുപ്തി ( പരിപൂര്ണ്ണമായ ഉറക്കം ലഭിക്കുന്ന അനുഭവ മണ്ധലം) ധര്മ്മ ക്ഷേത്രമാണ്. എപ്പോള് നാം ഉണരുന്നുവോ അപ്പോളാ ധര്മ്മക്ഷേത്രം കുരുക്ഷേത്രമായി പരിണമിക്കും. ഇവിടെ എന്റെ നിന്റെ അവന്റെ.... മുതലായ ചിന്തകളും ആലോചനകളും അഥവാ കൌരവരും പാണ്ധവരും തമ്മില് യുദ്ധം ആരംഭിക്കും. അതിനാല് ശരീരം കുരുക്ഷേത്രമായി പരിണമിക്കും. എനിക്ക് വയറുവേദന വന്നാല് അതിന് വൈദ്യന് നിര്ദ്ദേശിച്ച മരുന്ന് മറ്റൊരാള്ക്ക് വയറു വേദനക്ക് പ്രതിവിധി ആകണം എന്നില്ല എന്നതു പോലെ ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള ആചാര അനുഷ്ടാനങ്ങള്ക്ക് പരസ്പര ബന്ധം ഉണ്ടാകണം എന്ന് നിര്ബന്ധമില്ല. എന്നാല് ഇവിടുത്തെ ഭക്തന്മാര് വിദൂര സ്ഥലത്ത് ചെന്ന് അവിടുത്തെ ഭാഷയില് പ്രാത്ഥിച്ചാലോ ദൈവാധീനം, ഈശ്വരാധീനം എന്നിവ ലഭിക്കു എന്നുമില്ല. എന്താണിത് എന്ന് അറിയാത്തവര്ക്കത് എവിടെ ചെന്നാലും ലഭിക്കയുമില്ല, അതെന്ത് എന്ന് അറിയുന്നവര്ക്കത് ലഭിക്കാനെവിടെയും പോകണം എന്നുമില്ല. ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്രശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം. അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷിണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷിണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ. മനുഷ്യശരീരരൂപത്തിൽ പ്രതിഷ്ടിച്ചതിനാൽ ദേവനും ഈ ആവരണങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല. എന്നാൽ ഇവയുടെ വിസ്തൃതി മനുഷ്യരുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി ദേവതകളുടെ കാമമയശരീരം മനുഷ്യരിൽ നിന്നും വളരെ വ്യാപ്തി കുറഞ്ഞവയായിരിക്കും. മനോമയ ശരീരത്തോട് ചേർന്ന് ഒരു രേഖയുടെ വ്യാപ്തിയേ ഇവയ്ക്കുണ്ടാകു. പൊതുവിൽ കാമക്രോധാധികൾക്ക് അടിമപ്പെടാത്തവരാണവ. ചിലപ്പോൾ ദേവതാസങ്കല്പങ്ങൾക്കിടയിൽ പോലും ഇവയ്ക്ക് വ്യത്യാസമുണ്ടാകും. പ്രതിഷ്ടാ സങ്കല്പം, നിവേദ്യ-പൂജാകർമ്മങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഉദാഹരണത്തിനു ശാസ്ത്രജ്ഞാനത്തിലധിസ്ടിതമായ ധന്വന്തരി മൂർത്തി, കാർത്തികേയൻ എന്നിവരുടെ വിജ്ഞാനമയശരീരം കൂടുതൽ വിസ്തൃതമായിരിക്കും. ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷുമ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്. അവലംബം
കുറിപ്പുകൾചിത്രസഞ്ചയം
|
Portal di Ensiklopedia Dunia