ശിക്ഷ![]() ഒരു വ്യക്തിയുടെയോ മൃഗത്തിന്റെയോ അനുസരണയില്ലാത്തതോ ഇച്ഛിക്കാത്തതോ ആയ പ്രവൃത്തിക്കു പ്രതിഫലമായി എന്തെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ വ്യക്തിയിലോ മൃഗത്തിലോ അടിച്ചേല്പ്പിക്കുന്നതാണ് ശിക്ഷ. ശിക്ഷയുടെ ചരിത്രംപ്രാചീനസമൂഹത്തിൽ ശിക്ഷിക്കാനുള്ള അവകാശം കുറ്റത്തിനിരയായ വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ ആയിരുന്നു. കുറ്റത്തിന്റെ കാഠിന്യവുമായി ശിക്ഷയ്ക്ക് ബന്ധമുണ്ടായിരുന്നില്ല. എന്നാൽ കാലം ചെന്നതോടെ കുറ്റത്തിന് ആനുപാതികമായിരിക്കണം ശിക്ഷ എന്ന സ്ഥിതി വന്നു. കണ്ണിന് കണ്ണ് എന്നതരത്തിലുള്ള ശിക്ഷ ഇതിനുദാഹരണമാണ്. രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ മേൽനോട്ടത്തിൽ വ്യക്തികൾ ശിക്ഷ നടപ്പാക്കുന്നതായിരുന്നു അടുത്ത ഘട്ടം. ഇതിനുശേഷം നിയമവ്യവസ്ഥയുടെ വളർച്ചയോടെ നീതി നടപ്പാക്കുന്നതിനുള്ള കടമ രാജ്യത്തെ നിയമവ്യവസ്ഥയ്ക്കാണെന്നു വന്നു. അതായത്, കുറ്റങ്ങളെല്ലാം രാജ്യത്തിനു നേരെ നടക്കുന്നതാണ്. അതിനാൽ ശിക്ഷ നൽകാൻ വ്യക്തിക്ക് അവകാശമില്ല. ഇതിനു വിപരീതമായി, ഒരു വ്യക്തി സ്വയം ശിക്ഷ നടപ്പാക്കുകയാണെങ്കിൽ അതുതന്നെ ഒരു കുറ്റമാണെന്നു വന്നു. ബാഹ്യകണ്ണികൾകൂടുതൽ അറിവിന് |
Portal di Ensiklopedia Dunia