വടുകപ്പുളി നാരകം
ഒരിനം നാരകമാണ് വടുകപ്പുളി (ശാസ്ത്രീയനാമം: Citrus aurantiifolia). കൈപ്പൻ (കൈപ്പുള്ള) നാരകം, കറി നാരകം, കടുകപ്പുളി നാരകം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇതിലുണ്ടാകുന്ന ഫലത്തെ വടുകപ്പുളി നാരങ്ങ, കൈപ്പൻ നാരങ്ങ, കറി നാരങ്ങ, കടുകപ്പുളി നാരങ്ങ എന്നും വിളിക്കുന്നു. അച്ചാറുണ്ടാക്കാനും കറിയുണ്ടാക്കാനും ഇതിന്റെ നാരങ്ങ ഉത്തമമാണ്, അതുകൊണ്ട് ചിലയിടങ്ങളിൽ കറി നാരങ്ങയെന്ന് പറയുന്നത്. കയ്പൻ നാരങ്ങ, വടുകപുളി നാരങ്ങയെ അപേക്ഷിച്ചു വലിപ്പം കുറവുണ്ട്. നല്ല കയ്പ്പ് രസം ഉള്ളതിനാൽ ആ പേരുവന്നത്. വടുകപുളിക്ക് പുളി രസവും ഉണ്ട്.കുറ്റിച്ചെടിയിനത്തിലുൾപ്പെടുന്ന നാരകത്തിന് ഒരു മീറ്റർ മുതൽ 5 മീറ്റർ വരെ ഉയരം കാണാറുണ്ട്. വലിയ ശിഖിരങ്ങളിൽ കൂർത്ത മുള്ളുകളും കാണാറുണ്ട്.വിത്ത് പാകിയും കമ്പ് കുത്തിയും വായുവിൽ പതി (എയർ ലെയറിങ്ങ്) വെച്ചും ഗ്രാഫ്റ്റിംങ്ങ് മുഖാന്തരവും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. ചിത്രശാല
അവലംബംപുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Citrus aurantiifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Citrus aurantiifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia