പ്ലാവ്
കഠിനമരമാണ് പ്ലാവ്. പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽപ്പെട്ടതാണ് പ്ലാവ്. വിവരണംവണ്ണമുള്ള തടിയും നിബിഡമായ ഇലച്ചാർത്തുമുള്ള നിത്യഹരിതമരമാണ് പ്ലാവ്. 10-20 മീറ്റർ ഉയരത്തിൽ വളരുന്ന ഈ മരം തായ്ത്തടിക്ക് 80 സെമീ വരെ വണ്ണം കാണാം. ഇതിന്റെ പട്ടയ്ക്ക് ഇളംചുവപ്പ് കലർന്ന ബ്രൗൺ നിറമാണ്. മുറിവേൽപ്പിച്ചാൽ പാൽ നിറത്തിൽ നീരൊലിപ്പ് കാണാം. ദീർഘവൃത്താകൃതിയിലുള്ള ഇലകൾ വർത്തുളമായി ഏകാന്തരന്യാസ രീതിയിൽ വിന്യസിച്ചവയാണ്. മോണേഷ്യസ്(ഒരേ ചെടിയിൽ പെൺപൂവും ആൺ പൂവും ഉണ്ടാകുന്ന ചെടികൾ) ആയ ഈ മരത്തിന്റെ പുഷ്പവൃന്ദങ്ങൾ തായ്ത്തടിയിലോ വണ്ണമുള്ള കൊമ്പുകളിലോ ഞെട്ടുകളിലാണ് ഉണ്ടാകുന്നത്. ഇവ തുടക്കത്തിൽ അണ്ഡാകൃതിയിലുള്ള സ്തരത്തിൽ പൊതിഞ്ഞ രൂപത്തിലായിരിക്കും. പെൺപൂക്കളുടെ ഞെട്ടുകൾ വണ്ണം കൂടിയിരിക്കും. അവയ്ക്കുള്ളിൽ അണ്ഡാശയങ്ങളുണ്ട്. ആൺ പൂക്കൾ രോമിലവും അവയുടെ പെരിയാന്ത് ഒരു 1-1.5 മിമീ സ്തരത്തിൽ അവസാനിക്കുന്നവയുമാണ്. ദീർഘഗോളാകൃതിയിലുള്ള ഫലം പല പെൺപൂക്കളുടെ അണ്ഡാശയങ്ങൾ കൂടിച്ചേർന്നതാണ്. തരങ്ങൾപ്ലാവിനെ പൊതുവെ രണ്ടായി തരം തിരിക്കാം.
വരിക്കയുടെ ചുളയ്ക്ക് കട്ടികൂടുതലായിരിക്കുമ്പോൾ കൂഴയുടേത് മൃദുലമായിരിക്കും. തമിഴ്നാട്ടിലെ കല്ലാർ-ബർലിയാർ ഗവേഷണകേന്ദ്രത്തിലാണ് പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത്. 54 ഓളം ഇനങ്ങൾ ഇവിടെയുണ്ട്. ടി-നഗർ ജാക്ക് എന്നയിനമാണിതിൽ ഏറ്റവും മികച്ചതെന്ന് അവർ അവകാശപ്പെടുന്നു. സഫേദ, ഭൂസില, ബടിയാ, ഘാജ, ഹാൻസിഡാ, മാമ്മത്ത്, എവർബെയർ, റോസ്സെന്റ്സ് എന്നിവയാണ് പ്രധാന ഇനങ്ങൾ. പ്രജനനംചക്കക്കുരു (വിത്ത്) നട്ടാൽ വർഗ്ഗ ഗുണം ഉറപ്പാക്കാനാവില്ല. വശം ചേർത്തൊട്ടിക്കലാണ് പ്ലാവിന് അനുയോജ്യം. മഴക്കാലത്തിന്റെ തുടക്കത്തിൽ ഒട്ടൂതൈകൾ നടാം. പ്ലാവിന് സാധാരണ വളം ചേർക്കാറില്ല.[1] ഉപയോഗങ്ങൾ
കൃഷി മാർഗ്ഗങ്ങൾഒരു ചക്ക മുഴുവനായും മണ്ണിൽ കുഴിച്ചിടുകയും, അതിൽ നിന്നും വളർന്നു വരുന്ന എല്ലാ തൈകളെയും ചെറുതായിരിക്കുമ്പോൾ തന്നെ ഒരുമിച്ച് ബലമായി കെട്ടിവെച്ച് ഒറ്റത്തടിയാക്കി ഒട്ടിച്ച് വളർത്തിയെടുത്താൽ രുചിയും ഗുണവും കൂടുതലുള്ള ചക്ക ലഭിക്കുന്ന പ്ലാവുകൾ ഉണ്ടാക്കാം.[2] ശത്രുകീടങ്ങൾ[3]ഷൂട്ട് ബോറർതടിതുരപ്പൻ വണ്ടിൻ്റെ മുട്ടകൾ തടിയിടുക്കുകളിൽ നിക്ഷേപിക്കെപ്പെടുന്നു. ഇവ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ഉള്ളിലെ കാതാൽ കാർന്നു തിന്നുന്നു. തടി ഉണങ്ങുന്നതാണ് ഫലം. ഏതെങ്കിലും സ്പർശ കീടനാശിനി തളിച്ച് ഇവയെ നിയന്ത്രിക്കാം. മീലിമൂട്ടപിഞ്ചു ചക്കകളിലും ഇലകളിലുമൊക്കെയാണ് മീലിമൂട്ടകൾ ആക്രമിക്കുന്നത്, എതെങ്കിലും സ്പർശകീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാം. ശൽക്ക കീടങ്ങൾശൽക്ക കീടങ്ങൾ ഇലകളുടെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റുന്നു. ആക്രമണം രൂക്ഷമാണെങ്കിൽ എതെങ്കിലും സ്പർശകീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാം. ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia