അലക്കുചേര്
അതി പ്രാചീനകാലം മുതൽക്കേ മരുന്നായി ഉപയോഗിക്കപ്പെടുന്ന ഒരു മരമാണ് അലക്കുചേര് (ഇംഗ്ലീഷ്: Marking nut tree, ശാസ്ത്രീയനാമം: സെമികാർപ്പസ് അനാകാർഡിയം). അർശസ്സ്, ആമവാതം, കുഷ്ഠം എന്നീ അസുഖങ്ങൾക്ക് ഉത്തമ ഔഷധമാണ്. “ഡോബീനട്ട്“ എന്നും ഇതിന് പേർ ഉണ്ട്. തേങ്കൊട്ട എന്നും അറിയപ്പെടുന്നു. ചേരിന്റെ നീര് ദേഹത്തു വീണു് വേദനയും തടിപ്പും ഉണ്ടായാൽ മല്ലി ഇലയുടെ നീരു് പുരട്ടിയാൽ മതി..[1] പേരിനു പിന്നിൽഇതിന്റെ വിത്തിന്റെ പുറമേയുള്ള എണ്ണമയമുള്ള വസ്തു ഇന്ത്യയിലെ അലക്കുകാർ തുണിയിൽ അടയാളമിടാനായി ഉപയോഗിച്ചിരുന്നു. ഇതാണ് “അലക്കുചേർ“ എന്ന പേർ വരാൻ കാരണം. ഡോബീനട്ട് എന്നും ഇതിന് പേർ ഉണ്ട്. തേങ്കൊട്ട എന്നും പേരുണ്ട്. സംസ്കൃതത്തിൽ അഗ്നീമുഖീ, ഭലാതകഃ, ആരുഷ്കരം എന്നൊക്കെയും തമിഴിൽ ഷെങ്കോട്ടെയ് എന്നും തെലുങ്കിൽ ജീഡി വിത്തുളു എന്നുമാണ് പേര്. വിതരണംസമുദ്രനിരപ്പിൽ നിന്നും ഏകദേശം 800 മീറ്റർ ഉയരം വരെയുള്ള പ്രദേശങ്ങളിൽ ഇത് വളരുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ ഇലകൊഴിയും വനമേഖലകളിലും കണ്ടു വരുന്നു. രസാദി ഗുണങ്ങൾരസം :കടു, മധുരം, കഷായം ഗുണം :തീക്ഷ്ണം, സ്നിഗ്ധം, ലഘു വീര്യം :ഉഷ്ണം വിപാകം :മധുരം[2] ഔഷധയോഗ്യ ഭാഗംഫലം[2] ഔഷധ ഉപയോഗംചേർക്കുരു ശുദ്ധി ചെയ്തു മാത്രമെ ഉപയോഗിക്കാവു. അമൃതഭല്ലാതകം എന്ന രസായനം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[3] ശുദ്ധികുരു ഇഷ്ടികപ്പൊടി ചേർത്തു തിരുമ്മി കഴുകിയെടുത്താൽ ശുദ്ധിയാകും. ചേർക്കുരു രാത്രി ഗോമൂത്രത്തിലിട്ടു വച്ച് പകൽ വെയിലത്തു വച്ച് ഉണക്കുക.മൂന്നു ദിവസം ഇത് ആവർത്തിച്ച ശേഷം താന്നിവേരിൻ തൊലിയിട്ടുണ്ടാക്കിയ കഷായത്തിൽ പുഴുങ്ങി ഉണക്കുക. ശേഷം എരുമച്ചാണക നീരിൽ പുഴുങ്ങി ഉണക്കിയ ശേഷം കാടിവെള്ളത്തിൽ കഴുകി ശുദ്ധിയാക്കാം.[3] ചിത്രശാലഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia