തേക്കൊട്ടതേക്കൊട്ട (പണ്ട് വെള്ളം കോരൻ ഉപയോഗിക്കുന്ന സാധനം )അഥവാ തേക്കുകൊട്ട എന്നത്( കേരളത്തിൽ കൃഷി ആവശ്യത്തിനും മറ്റുമായ് കർഷകർ വെള്ളം കോരി തേകുന്നതിനുള്ള കൊട്ട ആണ്) .പുതിയ കാർഷിക സാമഗ്രികളുടെ കടന്നു വരവിൽ മണ്മറഞ്ഞു പോയ ഒന്നാണിത്. ചെറിയ കുളങ്ങൾ തേകി വെള്ളം വറ്റിക്കാനും തേക്കുകൊട്ട ധാരാളം ഉപയോഗിച്ചിരുന്നു. ഇതിന്റെ മുകൾവശം ദീർഘവൃത്താകൃതിയിലായിരിക്കും. താഴേക്ക് അത് ചുരുങ്ങിവരും. കൊട്ടയുടെ വായിലും അടിയിലും ഓരോ കയർ കെട്ടും. ഇവയെ യഥാക്രമം വാക്കയറെന്നും അടിക്കയറെന്നും വിളിക്കും. കൊട്ടയിൽ വെള്ളം നിറക്കുമ്പോൾ വാക്കയർ വലിച്ച്പിടിച്ച് അടിക്കയർ അയച്ചുവിടും . ഈ സമയത്ത് കൊട്ട ഒരുവശത്തേക്ക് ചരിയുകയും അതിൽ വെള്ളം നിറയുകയും ചെയ്യും. പിന്നീട് വാക്കയർ അയച്ച് കൊട്ട ഉയർത്തുന്നു. കൊട്ട തറനിരപ്പിന് സമാന്തരമാവുമ്പോൾ അടിക്കയർ വലിച്ചുമുറുക്കുകയും വാക്കയർ അയച്ചിടുകയും ചെയ്യുന്നു.അതോടെ കൊട്ട ഒരുവശത്തേക്ക് ചെരിയുകയും വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യും. .[1] അവലംബം
|
Portal di Ensiklopedia Dunia