ഹിമാചൽ പ്രദേശ്, സിക്കിം, ആസാം, പശ്ചിമഘട്ടമലനിരകൾ എന്നിവിടങ്ങളിൽ ധാരാളം കാണപ്പെടുന്ന ഒരു ഔഷധം ആണ് ചെമ്മരം. കാരകിൽ എന്നും അറിയപ്പെടുന്നു. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നുണ്ട്. തൊലിക്ക് ഒരുതരം ചവർപ്പ് രസമുണ്ട്. മെലിയേസി(Meliaceae) സസ്യകുടുംബത്തിൽ പെടുന്ന ഇതിന്റെ (ശാസ്ത്രീയനാമം: Aphanamixis polystachya). സംസ്കൃതത്തിൽ ഇതിനെ രോഹീതകം എന്ന പേരിലും ഇംഗ്ലീഷിൽ Sohaga എന്നും അറിയപ്പെടുന്നു. മുള്ളുകളുള്ള ഒരു വൃക്ഷമാണ് ചെമ്മരം. ഇതിനെ ചില സ്ഥലങ്ങളിൽ മുള്ളിലവ് എന്നും അറിയപ്പെടുന്നു[1].
ഔഷധം
ചെമ്മരത്തിന്റെ തൊലിയാണ് സാധാരണ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. അർബുദം എന്ന രോഗത്തിന്റെ ഫലപ്രദമായ ഔഷധമായി ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു. കഷായം, ആസവം, ലേഹ്യം, ഗുളിക എന്നീ പലരൂപത്തിലും ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു. ചെമ്മരത്തിന്റെ തൊലിയുടെ അഭാവത്തിൽ മഞ്ചട്ടി ഉപയോഗിക്കാം എന്ന് ഗൈലോഗ്രമനിഘണ്ടുവിൽ പറയുന്നു[1]. കൃമിശല്യം, വ്രണം, പ്ലീഹ, രക്തവികാരം, കരളിന് ഉണ്ടാകുന്ന വിവിധതരം അസുഖങ്ങൾ നേത്രരോഗങ്ങൾ എന്നിവയ്ക്കും ചെമ്മരത്തിന്റെ തൊലി ഔഷധമായി ഉപയോഗിക്കുന്നു[1].
അവലംബം
↑ 1.01.11.2ഡോ.കെ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 86,87.H&C Publishing House, Thrissure.