രാഹുൽ മാങ്കൂട്ടത്തിൽ
2024 നവംബർ 23 മുതൽ പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് രാഹുൽ മാങ്കൂട്ടത്തിൽ (ജനനം:12 നവംബർ 1989) നിലവിൽ 2023 നവംബർ 15 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ്, കെഎസ്യു സംഘടനകളുടെ സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്യുവിൻ്റെ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3] ജീവിതരേഖഇന്ത്യൻ കരസേനയിലെ ഓഫീസറായിരുന്ന എസ്. രാജേന്ദ്ര കുറുപ്പിന്റേയും ബീനയുടേയും ഇളയ മകനായി 1989 നവംബർ 12 ന് പത്തനംതിട്ട ജില്ലയിലെ അടൂരിൽ മുണ്ടപ്പള്ളി ആറ്റുവിളാകത്ത് വീട്ടിൽ ജനനം. രജനി മൂത്ത സഹോദരിയാണ്. അടൂർ തപോവൻ സ്കൂൾ, പന്തളം സെൻ്റ് ജോൺസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാഹുൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. നിലവിൽ കോട്ടയം എം.ജി.യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയാണ്. രാഷ്ട്രീയ ജീവിതംകോളേജ് വിദ്യാർഥിയായിരിക്കെ 2006-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു. വിൽ അംഗമായതോടെയാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കോൺഗ്രസിന്റെ വിദ്യാർഥി-യുവജന സംഘടനകളിൽ പ്രവർത്തിച്ച് സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രധാന വക്താവായി ഉയർന്ന രാഹുൽ 2023-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ഷാഫി പറമ്പിൽ വിജയിച്ചതിനെ തുടർന്ന് നിയമസഭാംഗത്വം രാജി വച്ചപ്പോൾ 2024 നവംബർ 20ന് നടന്ന പാലക്കാട് നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ വിജയിച്ചു.[4] പ്രധാന പദവികളിൽ
അവലംബം
|
Portal di Ensiklopedia Dunia