എം.എസ്. അരുൺ കുമാർ
കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ മാവേലിക്കര മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് എം.എസ്. അരുൺ കുമാർ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.കെ. ഷാജുവിനെ 24,717 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എം.എസ്. അരുൺ കുമാർ നിയമസഭയിലേക്ക് എത്തിയത്. ജീവിത രേഖ1989 ഏപ്രിൽ 23ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തഴക്കര കല്ലിമേലിൽ മണ്ണത്തുംപാട്ട് വീട്ടിൽ സുന്ദരദാസിൻ്റെയും വിലാസിനിയുടെയും മകനായി ജനിച്ചു. കറ്റാനം പോപ്പ് പയസ്സ് ഹൈസ്ക്കൂളിലെ വിദ്യാഭ്യാസ ശേഷം മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്നും ബി.എ.ഇംഗ്ലീഷ് ബിരുദം നേടി.ഇക്കാലയളവിൽ കലാലയ രാഷ്ട്രീയത്തിൽ സജീവമായ ഇദ്ദേഹം കോളേജ് യൂണിയൻ ചെയർമാനും പിന്നീട് എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മറ്റിയംഗവും പ്രസിഡൻ്റുമായി. സി.പി.ഐ (എം) തഴക്കര ലോക്കൽ കമ്മറ്റി സെക്രട്ടറിയും മാവേലിക്കര ഏരിയാ കമ്മറ്റി അംഗവുമായി. നിലവിൽ ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ ട്രഷററും സംസ്ഥാന കമ്മറ്റിയംഗവുമാണ് .2021ൽ മാവേലിക്കര യിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വഹിച്ച പദവികൾ
തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia