കെ.പി.എ. മജീദ്
2021 മുതൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന മുസ്ലീം ലീഗ് നേതാവാണ് കരുവള്ളി പാത്തിക്കൽ അബ്ദുൽ മജീദ് എന്നറിയപ്പെടുന്ന കെ.പി.എ.മജീദ്.(ജനനം : 15 ജൂലൈ 1950) 1980 മുതൽ 2001 വരെ മങ്കടയിൽ നിന്നുള്ള നിയമസഭാംഗമായും 1992 മുതൽ 1996 വരെ ഒൻപതാം കേരള നിയമസഭയിലെ ഗവ.ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4][5][6][7] ജീവിതരേഖമലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ വറ്റലൂരിലെ കരുവള്ളി പാത്തിക്കൽ അഹമ്മദിൻറെയും കുരുണിയൻ കദിയുമ്മയുടെയും മകനായി 1950 ജൂലൈ 15ന് ജനനം. കരുവള്ളി പാത്തിക്കൽ അബ്ദുൽ മജീദ് എന്നതാണ് ശരിയായ പേര്. പ്രീ-ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത.[8] രാഷ്ട്രീയ ജീവിതം1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ടിക്കറ്റിൽ മങ്കടയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1982, 1987, 1991, 1996 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കടയിൽ നിന്ന് വീണ്ടും നിയമസഭയിലെത്തി. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കടയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും ഇടത് സ്വതന്ത്രനായ മഞ്ഞളാംകുഴി അലിയോട് പരാജയപ്പെട്ടു.[9] 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ നിന്ന് മത്സരിച്ചെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിലെ ടി.കെ.ഹംസയോട് പരാജയപ്പെട്ടു.[10] 1980 ഭാഷാ സമര നായകൻ എന്ന നിലയിൽ അറിയപ്പെടുന്നു. 2004-ന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിവായ മജീദ് പിന്നീട് ഏറെനാൾ പാർട്ടി നേതൃനിരയിൽ പ്രവർത്തിച്ചു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് വിജയിച്ച് വീണ്ടും നിയമസഭാംഗമായി.2021 മുതൽ കേരള നിയമസഭ അഷ്വറൻസ് കമ്മറ്റി ചെയർമാനായും പ്രവർത്തിക്കുന്നു. മറ്റ് പദവികളിൽ
അവലംബം
|
Portal di Ensiklopedia Dunia