മാണി സി. കാപ്പൻ
2019 മുതൽ പാലായിൽ നിന്നുള്ള നിയമസഭാംഗവും[1] നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയുടെ സ്ഥാപകാംഗവുമാണ് മാണി.സി. കാപ്പൻ.[2] കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ഇദ്ദേഹം എൻ.സി.പി.യുടെ മുൻ സംസ്‌ഥാന ട്രഷററാണ്. മുൻ രാജ്യാന്തര വോളിബോൾ താരം കൂടിയായ മാണി സി. കാപ്പൻ 25-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[3][4] ജീവചരിത്രംകോട്ടയം ജില്ലയിലെ പാലാ താലൂക്കിലെ കാപ്പിൽ കുടുംബത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.പി. യുമായിരുന്ന ചെറിയാൻ ജെ.കാപ്പൻ്റെയും ത്രേസ്യാമ്മയുടേയും മകനായി 1956 മെയ് 30 ന് ജനിച്ചു. പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ, ഇരിങ്ങാലക്കുട സെൻറ് തോമസ് സ്കൂൾ, ക്രൈസ്റ്റ് കോളേജ്, മടപ്പള്ളി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എം.എം ജോസഫ് മെമ്മോറിയൽ ആൾ ഇന്ത്യ വോളിബോൾ ടൂർണമെന്റ് പാലായിൽ നടന്നപ്പോൾ അതിൽ ആകൃഷ്ടനായ മാണി സി കാപ്പനിൽ ഒരു വോളിബോൾ കളിക്കാരനാവുക എന്ന ആഗ്രഹം ഉടലെടുത്തു. ചങ്ങനാശ്ശേരിയിലെ പാലത്തിങ്കൽ കുടുംബാംഗമായ ആലീസാണ് ഭാര്യ. ചെറിയാൻ കാപ്പൻ, ടീന, ദീപ എന്നിവർ മക്കളാണ് കായിക ജീവിതംകോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ കേരള സംസ്ഥാന വോളിബോൾ ടീമിൽ നാല് വർഷത്തോളം അംഗമായിരുന്നു. തുടർന്ന് നാല് വർഷക്കാലം കാലിക്കറ്റ് സർവകലാശാല ടീം ക്യാപ്റ്റൻ എന്ന നിലയിൽ കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തെ കേരള സംസ്ഥാന വൈദ്യതി ബോർഡിൻ്റെ വോളിബോൾ ടീമിലെത്തിച്ചു. ഒരു വർഷം കഴിഞ്ഞ് 1978 ൽ പ്രൊഫഷണൽ സ്പോർട്സിൽ അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അന്തരിച്ച ഇതിഹാസ താരം ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വർഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്കാരങ്ങൾ തേടിയെത്തി. ![]() ![]() രാഷ്ട്രീയ ജീവിതംസിനിമയോടൊപ്പം തന്നെ കോൺഗ്രസ് എസ്സിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പൻ സംസ്ഥാന ട്രെഷററായിരുന്നു. പിന്നീട് കോൺഗ്രസ് എസ്, എൻ.സി.പി. ആയി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി. പാലാ മുൻസിപ്പൽ കൗൺസിലർ (2000-05), നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. മാണി സി കാപ്പൻ കൗൺസിലർ ആയിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ ജോർജ് സി. കാപ്പൻ, ചെറിയാൻ സി. കാപ്പൻ എന്നിവരും കൗൺസിലർമാരായിരുന്നു. മൂന്ന് തവണ ഇടതുപക്ഷ മുന്നണി നിയമസഭാ സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു. എൻ.സി.പി. സംസ്ഥാന ട്രഷറർ, കോൺഗ്രസ് എസ് സംസ്ഥാന ട്രഷറർ, പാലാ മുൻസിപ്പൽ കൗൺസിലർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ട്രഷറർ, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളും പ്രവർത്തിച്ചു. കേരള കോൺഗ്രസ് (എം.) നേതാവായിരുന്ന കെ.എം. മാണിക്കെതിരെ 2006, 2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാലായിൽ നിന്ന് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചു. 2019-ൽ നടന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിനെ പരാജയപ്പെടുത്തി ആദ്യമായി പാലായിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് വീണ്ടും മത്സരിക്കാൻ താത്പര്യപ്പെട്ട മാണി.സി.കാപ്പന് എൻ.സി.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയും മുന്നണിയും വിട്ട അദ്ദേഹം എൻ.സി.കെ എന്ന പാർട്ടി രൂപീകരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു[5] ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് (എം.) നേതാവും കെ.എം. മാണിയുടെ മകനുമായ ജോസ് കെ. മാണിയെയാണ് ഇത്തവണ കാപ്പൻ പരാജയപ്പെടുത്തിയത്.[6] ചലച്ചിത്ര രംഗത്ത്പിന്നീട് സിനിമ രംഗത്തേക്ക് പ്രവേശിച്ച മാണി.സി. കാപ്പൻ നിർമ്മാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായി. മേലെപ്പറമ്പിൽ ആൺവീടാണ് അദ്ദേഹം നിർമ്മിച്ച ആദ്യ സിനിമ. സിനിമ രംഗത്തെ സംഭാവനകളെ തുടർന്ന് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങളും സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരങ്ങളും മാണി.സി.കാപ്പന് ലഭിച്ചു. സംവിധാനം
അഭിനയിച്ച സിനിമകൾ
കഥ
തിരക്കഥ
നിർമ്മാണം
![]() തിരഞ്ഞെടുപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia