പി. സദാശിവം
കേരളത്തിന്റെ 23-ആം ഗവർണറാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റീസായിരുന്ന പി. സദാശിവം [2](ജനനം: ഏപ്രിൽ 27 1949). ഷീല ദീക്ഷിത് കേരള ഗവർണർ സ്ഥാനം രാജിവെച്ചശേഷം അദ്ദേഹത്തെ ഗവർണറായി നോമിനേറ്റ് ചെയ്തു. 2013 ജൂലായ് 18-ന് ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീറിന്റെ കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. സുപ്രീംകോടതിയിലെ നാല്പതാമത് ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. [3] 2014 ഏപ്രിൽ 27 വരെയായിരുന്നു കാലാവധി. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ തലവനായിരുന്ന ജസ്റ്റിസ് പി. സദാശിവം ഈ പദവി അലങ്കരിച്ച ആദ്യത്തെ തമിഴ്‌നാട്ടുകാരനാണ്. 1951 മുതൽ 1954 ജനവരി വരെ, പഴയ മദ്രാസ് പ്രസിഡൻസിയിലെ നെല്ലൂരിൽ നിന്നുള്ള, പതഞ്ജലി ശാസ്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് പ്രസിഡൻസി വിഭജിക്കപ്പെട്ടപ്പോൾ നെല്ലൂർ ആന്ധ്രാപ്രദേശിനു കീഴിലായി. [4]. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഗവർണറാകുന്ന ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണാദ്ദേഹം.[5] ജീവിതരേഖതമിഴ്നാട്ടിലെ ഈറോഡിൽ 1949 ഏപ്രിൽ 27നു ജനിച്ച പി. സദാശിവം 1977 ൽ അഭിഭാഷക ജീവിതം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ദീർഷകാലം അഭിഭാഷകനായ അദ്ദേഹം, 1997ൽ മദ്രാസ് ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2007 ഏപ്രിൽ മുതൽ പഞ്ചാബ്, ഹരിയാണ ഹൈക്കോടതികളിൽ സേവനം അനുഷ്ഠിച്ചു. 2007 ആഗസ്ത് 21 ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. പ്രധാന വിധി പ്രസ്താവങ്ങൾ
അവലംബങ്ങൾ
P. Sathasivam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia