സി. കൃഷ്ണൻ (കേരള നിയമ സഭാംഗം)
കേരളത്തിലെ ഒരു പൊതു പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവും പതിമൂന്നാം കേരള നിയമസഭയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് സി. കൃഷ്ണൻ (ജനനം : 6 ജൂൺ 1946). ജീവിതരേഖപവൂർ കണ്ണന്റെയും ചിരി ചെരൂട്ടയുടെയും മകനായി വെള്ളൂരിൽ[1] ജനിച്ചു. അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊതുപ്രവർത്തകനായി. സി.പി.ഐ.എം കണ്ണൂർ സെക്രട്ടറിയറ്റ് അംഗം, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു അഖിലേന്ത്യ കമ്മിറ്റി അംഗം, ഖാദി തൊഴിലാളി ഫേഡറെഷൻ സംസ്ഥാന സെക്രട്ടറി, മത്സ്യ തൊഴിലാളി ഫെഡറെഷൻ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. [2] വെല്ലൂർ നെയ്ത്തുതൊഴിലാളി സംഘം പ്രസിഡന്റ്, പയ്യന്നൂർ ഗ്രാമീണ സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, റബ്കോ മെമ്പർ, ബീഡി തൊഴിലാളി സഹകരണ സംഘം എക്സിക്യൂട്ടീവ് മെമ്പർ, ഖാദി ഗ്രാമ വ്യവസായ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ഖാദി തൊഴിലാളി ക്ഷേമ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, കേരള സ്റ്റേറ്റ് ഹൗസിങ്ങ് ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി സമരങ്ങൾക്ക് നേതൃത്ത്വം കൊടുക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുഫലങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia