ഐ.സി. ബാലകൃഷ്ണൻ
വയനാട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ്(ഐ) നേതാക്കളിലൊരാളും പതിമൂന്നും, പതിനാലും കേരള നിയമസഭകളിൽൽ സുൽത്താൻ ബത്തേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് അംഗവുമാണ് ഐ.സി. ബാലകൃഷ്ണൻ. ആദിവാസി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, ബി.എസ്.എൻ.എൽ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.[1] ജീവിതരേഖചന്തുവിന്റെയും മീനാക്ഷിയുടെയും മകനായി 1975 മേയ് 25-ന് ജനനം. വാലാട് ഗവ. ഹെസ്കൂളിലെ വിദ്യാഭ്യാസ കാലത്ത് കെ.എസ്.യു-വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തി. 2000 മുതൽ 2005 വരെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അംഗമായും 2005 മുതൽ 2010 വരെ വയനാട് ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതൽ 2010 വരെ യൂത്ത് കോൺഗ്രസ്(ഐ) വയനാട് ജില്ലാ പ്രസിഡണ്ട് ആയി പ്രവർത്തിച്ചിരുന്നു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി[2] നിയമസഭയിലെത്തി. ഈ തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത സ്ഥാനാർത്ഥി സി.പി.ഐ.(എം)-ലെ ഇ.എ. ശങ്കരനെക്കാൾ 7,583 വോട്ടുകൾ അധികം വോട്ടുകൾ ബാലകൃഷ്ണൻ നേടിയിരുന്നു. അവലംബം
|
Portal di Ensiklopedia Dunia