ബട്ടർ ചിക്കൻ
ഇന്ത്യയിലും പുറത്തും വളരെ പ്രസിദ്ധമായ ഒരു ഇന്ത്യൻ വിഭവമാണ് ബട്ടർ ചിക്കൻ. മുർഗ് മഖനി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഉറവിടംഇതിന്റെ ഉറവിടം മുഗൾ സമയത്ത് ഡെൽഹിയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. [1] ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററി പ്രകാരം ഇതിന്റെ ഉറവിടം ഡെൽഹിയിലെ ദരിയാഗഞ്ച് എന്ന സ്ഥലത്തുണ്ടായിരുന്ന മോതി മഹൽ എന്ന റെസ്റ്റോറന്റിന്റെ ഒരു പാചകക്കാരനാണ് ഇതിന്റെ പിന്നിലെന്ന് പറയുന്നു. ഇതിന്റെ പൊതുവായ സ്വാദ് പ്രസിദ്ധമാണെങ്കിലും പല റെസ്റ്റോറന്റിലും ഇതിന്റെ സ്വാദ് പലതരത്തിൽ ആകാറുണ്ട്. ബട്ടർ ചിക്കൻ സാധാരണ നാൻ, റൊട്ടി, പൊറോട്ട എന്നിവയുടെ കൂടെയാണ് കഴിക്കുന്നത്.
തയ്യാറാക്കുന്ന വിധംതയ്യാറാക്കിയ ചിക്കൻ നല്ല കട്ടിതൈരിലും, മസാലയിലും കുഴച്ച് രാത്രിമുഴുവൻ വക്കുന്നു. ഇതിന്റെ മസാലയിൽ സാധാരണ അടങ്ങിയിരിക്കുന്നത് ഗരം മസാല, ഇഞ്ചി, വേളുത്തുള്ളി പേസ്റ്റ്, നാരങ്ങ, കുരുമുളക്, മഞ്ഞൾ, ജീരകം, മല്ലി , മുളക് പൊടി എന്നിവ അടങ്ങിയതാണ്. ഇതിനു ശേഷം ഈ കുഴച്ച് വച്ച ചിക്കൻ നന്നായി ഒരു പാൻ പാത്രത്തിൽ പൊരിച്ചെടുക്കുന്നു. ഇതിനു ശേഷം ഇതിൽ ചേർക്കുന്ന മിശ്രിതമായ മഖനി തയ്യാറാക്കുന്നു. ഇതിനു വേണ്ടി, ബട്ടർ ഉരുക്കു തക്കാളി സോസിൽ ചൂടാക്കി എടുക്കുന്നു. ഇതിൽ പല തരം മസാലകൾ ചേർക്കുന്നു. സാധാരണ രീതിയിൽ മസാലയിൽ ഗ്രാമ്പു, കറുവപട്ട, മല്ലി, കുരുമുളക്, ഉലുവ എന്നിവ അടങ്ങിയിരിക്കും. ഇത് കൂടാതെ പാൽ ക്രീമും ഇതിൽ ചേർക്കുന്നു. ഇത് ഗ്രേവി ചേർത്ത് നല്ല കട്ടിയായി എടുക്കുന്നു. സോസ് തയ്യാറാക്കിയതിനു ശേഷം നേരത്തേ തയ്യാറാക്കിയ ചിക്കൻ ഇതിൽ ചേർത്ത് ഗ്രേവിയും ചിക്കനും നന്നായി വേകുന്ന വരെ വക്കുന്നു. ഇതിനു ശേഷം പകർന്ന് ഉപയോഗിക്കുന്നു. മുകളിൽ ക്രീം , ചെറുതായി മുറിച്ച മുളകുകൾ എന്നിവ മുകളിൽ വിതറി വിളമ്പുന്നു. [2] അവലംബം
|
Portal di Ensiklopedia Dunia