തന്തൂരി ചിക്കൻ

തന്തൂരി ചിക്കൻ
തന്തൂരി ചിക്കൻ, മുംബൈയിൽ നിന്നൊരു ദൃശ്യം
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ബ്രിട്ടീഷ് ഇന്ത്യ
പ്രദേശം / സംസ്ഥാനം: പെഷാവാർ, പാകിസ്താൻ
വിഭവം കണ്ടുപിടിച്ച വ്യക്തി: കുന്ദൻ ലാൽ ഗുജറാൾ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: ചിക്കൻ, കട്ടിതൈർ, തന്തൂരി മസാല

ചിക്കൻ തന്തൂർ അടുപ്പിൽ പൊരിച്ചെടുത്ത ഒരു ഇന്ത്യൻ ഭക്ഷണവിഭവമാണ് തന്തുരി ചിക്കൻ.

തയ്യാറാക്കുന്ന വിധം

ചിക്കൻ കട്ടിതൈരിലും, തന്തൂരി മസാലയിലും നന്നായി കുഴച്ചെടുത്ത് കുറച്ചു നേരം അതിൽ പിടിക്കുന്ന സമയം വക്കുക. തന്തൂരി മസാലയിൽ സാധാരണ രീതിയിൽ കുരുമുളക്, മുളക് പൊടി എന്നിവചേർത്ത ഒരു മിശ്രിതമാണ്. സാധാരണ നല്ല നിറം കിട്ടുന്നതിനു വേണ്ടി കാശ്മീരി മുളക് പൊടി ഉപയോഗിക്കുന്നു. കൂടാതെ മഞ്ഞൾപൊടിയും ഉപയോഗിക്കുന്നു. ഈ മസാല നന്നായി പിടിച്ച ചിക്കൻ തന്തുർ അടുപ്പിൽ നന്നായി പൊരിച്ചെടുക്കുന്നു. ചിക്കൻ വലിയ കഷണങ്ങളായിട്ടാണ് ഇതിൽ ഉപയോഗിക്കുന്നത്.

ചരിത്രം

ഇതിന്റെ ഉത്ഭവം ഇന്ത്യയുടെ വിഭജനത്തിനു മുൻപുള്ള പാകിസ്താനിലെ പെഷാവാർ എന്ന സ്ഥലത്ത് നിന്നാണ്. ഇവിടെ പ്രസിദ്ധമായ മൊതി മഹൽ എന്ന റെസ്റ്റോറന്റ് നടത്തിയിരുന്ന കുന്ദൻ ലാൽ ഗുജറാൾ എന്നയാൾ തന്റെ സുഹൃത്തുക്കളുടെ അഭിപ്രായമനുസരിച്ച് തന്തൂർ അടുപ്പിൽ ചിക്കൻ പാകം ചെയ്യാൻ തൂടങ്ങി. അന്നു വരെ തന്തൂർ അടുപ്പുകൾ റൊട്ടി, നാൻ എന്നിവ പാകം ചെയ്യാനാണ് ഉപയോഗിച്ചിരുന്നത്. ചിക്കൻ ഇതിൽ പാകം ചെയ്യാൻ തുടങ്ങിയപ്പോൾ പുറമേ നിന്ന് നന്നായി പൊരിഞ്ഞതും അകത്ത് മാംസളമായ ചിക്കൻ ഉണ്ടാക്കാൻ കഴിഞ്ഞു.

Tandoori Chicken, Berkley, Michigan, USA

പിന്നീട് 1947 ൽ ഇന്ത്യയുടെ വിഭജനത്തിനു ശേഷം പഞ്ചാബ് വിഭജിക്കപ്പെടുകയും ഗുജറാൾ ഡെൽഹിയിലേക്ക് നീങ്ങുകയും ചെയ്തു. ഡെൽഹിയിലെ ദരിയാഗഞ്ച് എന്ന സ്ഥലത്ത് അദ്ദേഹം ഒരു റെസ്റ്റോറന്റ് തുടങ്ങുകയും ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹൃവിന് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമായി മാറിയ തന്തൂരി ചിക്കൻ പിന്നീട് അന്ന് ഔദ്യോഗിക പാർട്ടികളിൽ ഇതൊരു പ്രധാന വിഭവമാകാൻ കാരണമായി. ഇതിന്റെ പ്രസിദ്ധി പിന്നീട് ഇതിനനുബന്ധിച്ച വിഭവങ്ങളായ ചിക്കൻ ടിക്ക, ചിക്കൻ ടിക്ക മസാല എന്നിവയുറ്റെ ഉത്ഭവത്തിനും കാരണമായി.

മേഖലകൾ

ഇന്ത്യക്ക് പുറമേ തെക്കേ ഏഷ്യയുടെ പല ഭാഗങ്ങളിലും ഈ വിഭവം ഒരു തുടക്ക വിഭവമായി അത്താഴങ്ങളിൽ ഉപയോഗിക്കാറുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia