ജിലേബി
![]() ജിലേബി അഥവാ ജലേബി ഒരു ഇന്ത്യൻ മധുരപലഹാരമാണ്. പല ഭാഷകളിൽ ഇതിന്റെ ഉച്ചാരണവും വിവരണവും വിവിധ രീതിയിലാണ്. (ഉർദു: جلیبی, ഹിന്ദി: जलेबी, പഞ്ചാബി: ਜਲੇਬੀ jalebī; ബംഗാളി: জিলাপী jilapi; Persian: زولبیا zoolbia). മൈദമാവ് കൊണ്ട് നിർമ്മിക്കുന്ന ജിലേബി, എണ്ണയിൽ പൊരിച്ചെടുത്ത് പഞ്ചസാര ലായനിയിൽ മുക്കി മധുരിപ്പിച്ചാണ് തയ്യാറാക്കുന്നത്.
വിവരണംജലേബി നല്ല കടുത്ത ഓറഞ്ച് നിറത്തിലാണ് സാധാരണ കണ്ടുവരുന്നത്. മഞ്ഞ നിറത്തിലും ലഭ്യമാണ്. ചിലയിടങ്ങളിൽ വെള്ള നിറത്തിലും ജലേബി ലഭ്യമാണ്. ഇന്ത്യയിൽ ഉത്സവങ്ങളോടനുബന്ധിച്ചാണ് ഈ മധുരപലഹാരം കൂടുതലായി ആളുകൾ ഉപയോഗിക്കുന്നത്. പാകിസ്താനിലും ഇത് വളരെ കൂടുതൽ ഉപയോഗിക്കുന്ന ഒരു പലഹാരമാണ്. ജലീബീ എന്ന പേരിലും ഇത് അറിയപ്പെടുന്നു. [1] വിവിധ രാജ്യങ്ങളിൽജലേബി എന്ന വാക്ക് പേർഷ്യൻ ഭാഷയിലെ വാക്കായ സൂൾബിയ ("zoolbia") എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ഈജിപ്ത്, ലെബനൻ , സിറിയ എന്നിവടങ്ങളിൽ ഇത് സലാബിയ ("zalabia") എന്ന പേരിൽ അറിയപ്പെടുന്നു.[2] നേപ്പളിൽ ഇത് ജെരി (Jeri) എന്ന പേരിലും[3]മൊറോകോ, അൾജീരിയ , ടുണീഷ്യ എന്നിവടങ്ങളിൽ ഇത് സ്ലേബിയ (Zlebia) എന്ന പേരിലും അറിയപ്പെടുന്നു. ![]()
കൂടുതൽ വായനക്ക്
അവലംബം
പുറത്തേക്കുള്ള കണ്ണികൾJalebi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia