ചിക്കൻ ടിക്ക
തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യയിലെ ഒരു കോഴിയിറച്ചി കൊണ്ടുണ്ടാക്കുന്ന വിഭവമാണ് ചിക്കൻ ടിക്ക. പഞ്ചാബി ടിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഹിന്ദി: मुर्ग़ टिक्का, ഉർദു: مرغ تکا); /murɣ ʈikkɑː/). [1] എല്ലില്ലാത്ത കോഴിയിറച്ചി കഷണങ്ങൾ നല്ലപോലെ മസാലയിലും, കട്ടിതൈരിലും മുക്കിയെടുത്ത് കുറച്ചധികം നേരം മുക്കിവച്ചതിനുശേഷം ഒരു കമ്പിയിൽ കോർത്ത് തന്തൂർ അടുപ്പിൽ വേവിച്ചെടുത്താണ് ചിക്കൻ ടിക്ക നിർമ്മിക്കുന്നത്. ടിക്ക എന്ന വാക്കിന്റെ അർത്ഥം പഞ്ചാബി ഭാഷയിൽ “ചെറിയ കഷണങ്ങൾ“ എന്നാണ്. ചില സ്ഥലങ്ങളിൽ എല്ലോട് കൂടിയ ചിക്കൻ കഷണങ്ങൾ പൊരിച്ചെടുത്ത് ടിക്ക രൂപത്തിൽ ഭക്ഷിക്കാറുണ്ട്. ഇതിന്റെ കഷണങ്ങൾ വേവിച്ചെടുത്തതിനു ശേഷം നെയ് പുരട്ടിയതിനു ശേഷവും ഭക്ഷിക്കുന്ന രീതിയുണ്ട്. ഇതിന്റെ കൂടെ കഴിക്കുന്ന ഇതരവിഭവങ്ങൾ പച്ച നിറത്തിൽ മല്ലിയില കൊണ്ട് ഉണ്ടാക്കുന്ന ചട്ണി ആണ് . അവലംബം
|
Portal di Ensiklopedia Dunia