ഗുലാബ് ജാമുൻ
![]() ![]() ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ (ഹിന്ദി: गुलाब जामुन, ഉർദു: گلاب جامن). പാലുൽപ്പന്നങ്ങളെക്കൊണ്ടാണ് ഇത് പ്രധാനമായും ഉണ്ടാക്കുന്നത്. ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് പാൽ ക്രീമും, ഏലക്കായയും ധാന്യപ്പൊടിയുമാണ്. ഇത് ഉരുളപോലെ ഉണ്ടാക്കി പഞ്ചസാരലായനിയിൽ ചേർത്താണ് കഴിക്കുന്നത്. ഗുലാബ് ജാമുൻ എന്ന പദം ഇതിന് ലഭിച്ചത് പേർഷ്യൻ പദമായ റോസ് എന്നർഥം വരുന്ന ഗുലാബ് എന്ന പദത്തിൽ നിന്നും ഞാവൽ പഴത്തിന്റെ വടക്കേ ഇന്ത്യൻ നാമമായ ജാമുൻ എന്നീ പദങ്ങൾ ചേർന്നാണ്. ജാമുൻ ഫലത്തിന്റെ ആകൃതിയിലും വലിപ്പത്തിലുമാണ് ഗുലാബ് ജാമുൻ തയ്യാറാക്കുന്നത്.
ഉപയോഗം![]() ഗുലാബ് ജാമുൻ പ്രധാനമായും ഒരു മധുരപലഹാരമായിട്ടാണ് കഴിക്കുന്നത്. ആഘോഷവേളയിലും, ചില പ്രധാന ഉത്സവങ്ങളായ ദീപാവലി, ഈദ് അൽഫിതർ എന്നീ അവസരങ്ങളിലും വിവാഹങ്ങളിലും ഈ മധുരപലഹാരം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. തരങ്ങൾഗുലാബ് ജാമുന് അതിന്റെ ബ്രൌൺ നിറം ലഭിക്കുന്നത് ഇതിന്റെ പാൽക്രീമിലെ പഞ്ചസാരയുടെ സാന്നിദ്ധ്യം കൊണ്ടാണ്. ബ്രൌൺ നിറത്തിലല്ലാതെ ഗുലാബ് ജാമുൻ കടും ബ്രൌൺ, അഥവാ ഏകദേശ കറുപ്പ് നിറത്തിലും ലഭിക്കുന്നു. ഇത് കാല ജാമുൻ, ബ്ലാക് ജാമുൻ എന്ന പേരുകളിൽ അറിയപ്പെടുന്നു. ചിത്രശാല
കൂടുതൽ വായനക്ക്
പുറത്തേക്കുള്ള കണ്ണികൾGulab jamun എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia