അപ്പം
![]() അരിമാവിൽ യീസ്റ്റ് ചേർത്ത് പുളിപ്പിച്ചാണ് അപ്പം ഉണ്ടാക്കുക. യീസ്റ്റിനു പകരം തെങ്ങിൻ കള്ളോ പനങ്കള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ്. മധ്യഭാഗം മൃദുവും അരികുകൾ അല്പം നേർത്ത് കട്ടിയുള്ളതുമായ അപ്പം കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രാതൽ വിഭവമാണ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ആപ്പം എന്നാണ് ഇതിനെ പറയുന്നത്. അരിമാവും തേങ്ങാപാലും ചേർത്തു ഉണ്ടാക്കുന്ന ഒരു തരം പാൻകേക്ക് ആണു അപ്പം. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ വളരെ പ്രശസ്തമായ ഒരു ഭക്ഷണമാണ് അപ്പം. [1][2][3][4] It is also popular in Tamil Nadu and Sri Lanka.[5] തമിഴ്നാടിലും ശ്രീലങ്കയിലും അപ്പം വളരെ സാധാരണമാണ്. പ്രാതലിനും രാത്രി ഭക്ഷണത്തിനുമാണ് പ്രധാനമായും അപ്പം ഉപയോഗിക്കാറ്. അപ്പം എന്നത് നല്ലൊരു ഭക്ഷണരീതിയായും കേരളത്തിലെ നസ്രാണികളുടെ സാംസ്കാരിക അടയാളമായും അംഗീകരിക്കപ്പെടുന്നു. [2][3][4][6] According to Gil Marks, each of the three separate Indian Jewish communities - Cochin, Mumbai, Calcutta - counts in its culinary repertoire grain dishes called appam.[7] ഇന്ത്യയിലെ മൂന്ന് വ്യത്യസ്ത ജൂത സമൂഹങ്ങളായ കൊച്ചിൻ, മുംബൈ, കൽകട്ട ഇന്നിടങ്ങളിൽ അപ്പം എന്ന പേരിലുള്ള ഭക്ഷണം ഉണ്ടെന്നു ഗിൽ മാർക്സ് പറഞ്ഞു. ചരിത്രംഗിൽ മാർക്സിൻറെ അഭിപ്രായത്തിൽ അപ്പം ആദ്യമായി വന്നത് ദക്ഷിണേന്ത്യയിലാണ്. അപ്പത്തെക്കുറിച്ചു തമിഴ് പെരുംപനുരുവിൽ പ്രതിപാദിച്ചിട്ടുണ്ടെന്നു ഇന്ത്യൻ പത്രപ്രവർത്തകാനായ വീർ സന്ഘ്വി, ഭക്ഷണ ചരിത്രകാരനായ കെ. ടി. അച്ചായയെ ഉദ്ധരിച്ചു പറയുന്നു. കെ. ടി. അച്ചായ തൻറെ കാലത്ത് അവസാനമായി അച്ചടിക്കപ്പെട്ട പുസ്തകങ്ങളിൽ പഴയകാല തമിഴ് നാട്ടിൽ, പേരുംപനുരുവിൽ പറയുന്നപോലെ അപ്പം വളരെ പ്രസിദ്ധമായിരുന്നു എന്നു പറയുന്നു. പ്രാദേശിക പേരുകൾഅപ്പത്തെ മലയാളത്തിൽ അപ്പം എന്നും തമിഴിൽ ആപ്പം എന്നും, സിംഹള ഭാഷയിൽ അപ്പ എന്നും ഒറിയ ഭാഷയിൽ ചിതോ പിത എന്നും കൊടവ ഭാഷയിൽ പടു അല്ലെങ്കിൽ ഗുല്ലേ എരിയപ്പ എന്നും ബർമീസ് ഭാഷയിൽ അർപോനെ എന്നും അറിയപ്പെടുന്നു. ശ്രീലങ്കയിൽ അപ്പത്തിൻറെ ആംഗലേയ പദമായ ഹോപ്പേർസ് എന്നാണു പൊതുവിൽ അറിയപ്പെടുന്നത്. ഇന്തോനേഷ്യയിൽ അപ്പത്തിനെ ക്യു അപേം എന്ന് വിളിക്കും. വ്യത്യസ്ത തരം അപ്പങ്ങൾഅച്ചപ്പം, എഗ് ഹോപ്പേർസ്, ഹണി ഹോപ്പേർസ്, ഇടിയപ്പം, കള്ളപ്പം, കുഴലപ്പം, നെയ്യപ്പം, പാലപ്പം, പെസഹ അപ്പം, പ്ലെയിൻ ഹോപ്പേർസ്, വട്ടയപ്പം, കണ്ടരപ്പം, ക്യു അപേം എന്നിങ്ങനെ വിവിധ തരം അപ്പങ്ങൾ പ്രസിദ്ധമാണ്. അപ്പവും കടലയും, അപ്പവും മുട്ടക്കറിയും, അപ്പവും ഇറച്ചിക്കറിയും, അപ്പവും കോഴി സ്റ്റൂവും, അപ്പവും വെജിറ്റബിൾ സ്റ്റൂവും എന്നിവ മലയാളിയുടെ നാവിൽ വെള്ളമൂർത്തുന്ന പ്രാതൽ ചേരുവകളാണ്. അപ്പത്തിനു തന്നെ പല വകഭേദങ്ങളുണ്ട്. മുട്ടയപ്പം കേരളത്തിലെ തട്ടുകടകളിൽ ലഭിക്കുന്ന ഒരു വിഭവമാണ്. പാചകവിധിയീസ്റ്റ് ചേർത്ത അരിമാവ് ആറു മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു. പിന്നീട് നടുവു കുഴിഞ്ഞ അപ്പച്ചട്ടിയിൽ എണ്ണ തലോടിയിട്ട് അപ്പമാവ് ഒഴിക്കുന്നു. അപ്പച്ചട്ടി ഒന്നു വട്ടം ചുറ്റുമ്പോൾ അപ്പമാവ് ചട്ടിയിൽ പരക്കുന്നു. മൂടി വെച്ച ചട്ടി ഒരു മിനിട്ടോളം കഴിഞ്ഞ് തുറന്നാൽ സ്വാദിഷ്ഠമായ അപ്പം തയ്യാർ. ചിത്രസഞ്ചയം
Appam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia