അറേബ്യൻ മരുഭൂമി
![]() തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മരുപ്രദേശമാണ് അറേബ്യൻ മരുഭൂമി. യമൻ മുതൽ പേർഷ്യൻ ഗൾഫ് വരെയും ഒമാൻ മുതൽ ജോർഡാൻ വരെയും വ്യാപിച്ചുകിടക്കുന്ന ഇത് ലോകത്തിലെ വിസ്തീർണ്ണമനുസരിച്ച് ഏറ്റവും വലിയ നാലാമത്തെ മരുഭൂമിയാണ്. അറേബ്യൻ ഉപദ്വീപിന്റെ സിംഹഭാഗവും ഉൾപ്പെടുന്നതും 2,330,000 square കിലോmeter (900,000 ച മൈ) വിസ്തീർണ്ണമുള്ളതുമായ അറേബ്യൻ മരുഭൂമിയുടെ മദ്ധ്യത്തിലായി ലോകത്തിലെ ഏറ്റവും വലിയ മണൽപ്പരപ്പുകളിലൊന്നായ റുബഉൽ ഖാലി (അറബി: الربع الخالي ശൂന്യമായ നാലിലൊന്ന് എന്നർത്ഥം ) സ്ഥിതിചെയ്യുന്നു. ഈ മരുഭൂമി ജോർദാൻ, ഇറാഖ്, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (അബുദാബി, ദുബായ്, ഷാർജാ, അജ്മാൻ, ഉം അൽ കുവൈൻ, റാസൽഖൈമ, അൽഫുജറാ), യമൻ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഗസൽ, ഓറിക്സ്, അറേബ്യൻ മണൽപ്പൂച്ച തുടങ്ങി ഉഷ്ണമേഖലാ മരുഭൂമിയിൽ വസിക്കാൻ കഴിയുന്ന ജീവികളെ ഇവിടെ കാണാം. ഭൂമിശാസ്ത്രംഅറേബ്യൻ മരുഭൂമിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കാലാവസ്ഥസഹാറ മരുഭൂമിക്ക് സമാനമായ ഉഷ്ണ മരുഭൂകാലാവസ്ഥയാണു ഇവിട അനുഭവപെടുന്നത്.( കോപ്പൻ സ്കെയിലിൽ BWh) ശരാശരി വർഷപാതം 10 സെന്റിമീറ്റൽ കുറാവാണ്.
ജീവജാലങ്ങൾതരിശായതും ജലശൂന്യവുമായ ഈ മരുഭൂമി വിവിധയിനം ജന്തുസസ്യവിഭാഗങ്ങളുടെ ആവാസകേന്ദ്രമാണ്. സസ്തനികൾ![]() മരുഭൂമിയിൽ സാധാരണ ഗതിയിൽ കാണപ്പെടുന്നത് ഒട്ടകങ്ങളെ മാത്രമാണ്. എന്നാൽ എണ്ണത്തിൽ കുറവാണെങ്കിലും അറേബ്യൻ ഓറിക്സ് പോലുള്ള പലവിധ സസ്തനികൾ മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ കഴിയുന്നുണ്ട്. ഒറ്റപ്പെട്ട മണലും പാറകളും നിറഞ്ഞ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ സാധിക്കാത്തയിടങ്ങളിൽ വരയുള്ള കഴുതപ്പുലികൾ, അറേബ്യൻ പുള്ളിപ്പുലികൾ എന്നിവയും വസിക്കുന്നുണ്ട്. മുയലുകൾ, മണൽപ്പൂച്ചകൾ, ചുവന്ന കുറുക്കൻ, കാരക്കാൾ എന്നയിനം പുലി, കലമാനുകളുടെ രണ്ടിനങ്ങൾ, അറേബ്യൻ ചെന്നായ്ക്കൾ, ഓറിക്സുകൾ, ഗാസെൽസ്, മുള്ളൻ പന്നികൾ എന്നിവയാണ്. സസ്തനികൾ മരുഭൂമിയിലെ ഊഷരഭൂമികളിലും അർദ്ധ മരുഭൂമികളിലെ കുറ്റിക്കാടുകളിലുമായി വസിക്കുന്നു. ഈ മരുപ്രദേശത്തെ ഒരിനം ഒട്ടകത്തിൻറ പൂഞ്ഞയിൽ 80 പൌണ്ടുവരെയുള്ള കൊഴുപ്പു ശേഖരിക്കപ്പെടുന്നു. പ്രതികൂലമായ കാലാവസ്ഥകളിലും ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥയിലും ഇവയുടെ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്നത് ഈ കൊഴുപ്പാണ്. പക്ഷികൾഏകദേശം 450 വർഗ്ഗങ്ങളിലുള്ള പക്ഷികൾ അറേബ്യൻ മരുഭൂമിയിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇതിൽ ഏതാനും വർഗ്ഗങ്ങൾ മാത്രമേ വർഷം മുഴുവൻ ഇവിടെ കഴിയുന്നുള്ളു. അറേബ്യ, ഏഷ്യയ്ക്കും ആഫ്രിക്കക്കുമിടയ്ക്കുള്ള ഒരു ഇടനാഴിയായി പ്രവർത്തിക്കുന്നു. ഓരോ വർഷവും നൂറുകണക്കിനു വർഗ്ഗത്തിലുള്ള പക്ഷികൾ അറേബ്യൻ മരുഭൂമിയിൽ വസിക്കുകയോ മരുഭൂമി വഴി സഞ്ചരിക്കുകയോ ചെയ്യുന്നു. വസന്തത്തിലും ശരത്‍കാലത്തുമാണ് പക്ഷികളുടെ ദേശാന്തരഗമനം പൂർണ്ണമായി നടക്കുന്ന സമയങ്ങൾ. ആയിരക്കണക്കിനു പക്ഷികൾ ഈ സമയം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നുണ്ടാകും. പ്രാപ്പിടിയൻമാർ, കഴുകന്മാർ, പരുന്തുകൾ എന്നിയാണ് ഇവയിൽ മുഖ്യം. മീവൽപ്പക്ഷികൾ, കുരുവികൾ പ്രാവുകൾ എന്നിവയും വേണ്ടുവോളമുണ്ട്. നട്ടെല്ലില്ലാത്ത ജീവികൾചെറുപ്രാണികൾ, തേളുകൾ, ചിലന്തികൾ, ഉറുമ്പുകൾ, ഈച്ചകൾ, കടന്നലുകൾ, നിശാശലഭങ്ങൾ, പുഴുക്കൾ, വണ്ടുകൾ എന്നിവയെ പുരാതന കാലം മുതൽ ഇവിടെ കണ്ടുവരുന്നു. ക്യാമൽ സ്പൈഡർ എന്ന ഇഴജന്തുക്കൾപാമ്പുകൾ, പല്ലികൾ, ഉടുമ്പുകൾ എന്നിവ ഈ മരുഭൂമിയിൽ അനവധിയുണ്ട്. പല്ലിവർഗ്ഗത്തിലെ ഏറ്റവും വലയ ജീവി ഈജിപ്ഷ്യൻ യൂറോമാസ്റ്റിക്സ് എന്നയിനമാണ്. ഇവ പ്രാദേശികമായി ധുബ് എന്നറിയപ്പെടുന്നു. ഇവയ്ക്ക് രണ്ടടി നീളവും പത്തു പൌണ്ടുവരെ ഭാരവു ഉണ്ടാകാറുണ്ട്. വിവിധ ജാതി മൂർഖൻ പാമ്പുകളും അണലികളും ഈ മരുഭൂമിയിൽ കാണപ്പെടുന്നു. സസ്യജാലംഉയർന്ന താപനിലയും കുറഞ്ഞ വർഷപാതവും ലഭിക്കുന്ന ഈ മരുഭൂമിയിൽ പരിമിതമായ സാഹചര്യങ്ങളിൽ വളരുന്ന സസ്യങ്ങളും മറ്റും അവിടവിടെയായി ചിതറി കാണപ്പെടുന്നു ഡെസെർട്ട് റോസസ്അഡെനിയം അഥവാ ഡെസർട്ട് റോസ് അറേബ്യൻ മരുഭൂമിയിൽ കാണപ്പെടുന്ന ഒരു പുഷ്പിക്കുന്ന സസ്യമാണ്. ഈ കുറ്റിച്ചെടികൾ അഥവാ ചെറുമരങ്ങൾക്ക് ജലം ശേഖരിച്ചു വയ്ക്കുവാൻ പററിയ തരത്തിൽ വീർത്ത തണ്ടുകളാണുള്ള്. അത്യധികം ചൂടുള്ള കാലാവസ്ഥയിൽ നിലനിൽപ്പിന് ഇതു ചെടികളെ പ്രാപ്തരാക്കുന്നു. കുലകളായി പൂക്കളുണ്ടാകുന്ന ഇവ വർഷം മുഴുവൻ അറേബ്യൻ മരുഭൂമിയിലുടനീളം കാണുവാൻ സാധിക്കും. പക്ഷേ ശിശിരകാലം ഇവയ്ക്ക് താങ്ങാൻ പറ്റില്ല. ഈന്തപ്പനഅറേബ്യൻ മരുഭൂമിയിൽ സർവ്വസാധാരണായിട്ടുള്ള വൃക്ഷം ഈന്തപ്പനയാണ് ( ശാസ്ത്രനാമം: Phoenix dactylifera). ഇവ മരുപ്പച്ചയിലോ സമീപമുള്ള പ്രദേശങ്ങളിലോ ആകാം. ഇവ 70 മുതൽ 75 അടി ഉയരത്തിൽ വരെ വളരുന്നു. എല്ലാ കാലാവസ്ഥാ വ്യതിയാനങ്ങളേയും തരണം ചെയ്യാൻ ഈ വൃക്ഷത്തിനു കെൽപ്പുണ്ട്. ഇതിന്റെ നാരു കൂടുതലുള്ള വേരുകൾ ഭൂമിയ്ക്ക് വളരെ താഴേയ്ക്കു വളരുകയും വൃക്ഷത്തിനാവശ്യമായി പോഷകാംശങ്ങളും ജലവും കണ്ടെത്തുകയും ചെയ്യുന്നു. ഈ മരങ്ങളിലെ പഴം ഈ പ്രദേശത്തെ മനുഷ്യരുടെയും ജന്തുക്കളുടെയും പ്രമുഖമായ ഭക്ഷണമാണ്. ![]() അക്കേഷ്യഅക്കേഷ്യ മരങ്ങൾ സാധാരണയായി അറേബ്യന് മരുഭൂമി ഉൾപ്പെടെയുള്ള വരണ്ട പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. അവയിലുള്ള മുള്ളുകൾ വരണ്ട മരുഭൂമിയിലെ കാലാവസ്ഥയില് ജലാംശം ചെടിയിൽ പിടിച്ചു നിറുത്തുവാൻ ഉപകരിക്കുന്നു. ഇവയുടെ ഇലയും കായ്കളും ഈ മേഖലയിലെ ജന്തുക്കൾ ഭക്ഷണമാക്കുന്നു. ഈ മരം ഈ കാലാവസ്ഥയിൽ വളരുവാനുള്ള പ്രധാന കാരണം ഇവയുടെ ആഴത്തിലേയ്ക്കു പോകുന്ന വേരുകൾ മരത്തിനാവശ്യമായ ജലവും പോഷകങ്ങളും പ്രദാനം ചെയ്യാൻ പര്യാപ്തമായതാണ്. സാൾട്ട് ബുഷ്സാൾട്ട് ബുഷ് അറേബ്യൻ മരുഭൂമിയിൽ ഒരു സാധാരണയായി കാണപ്പെടുന്ന കുറ്റിച്ചെടിയാണ്. ഈ ചെടി മൂന്നു മുതൽ ആറുവരെ അടി ഉയരത്തിൽ വളരുന്നു. ഇവ മണ്ണിലുള്ള ഉപ്പുരസം വലിച്ചെടുക്കുകയും ഇത് ചെടിയുടെ ഇലകളില് വരെ അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിലെ ശക്തമായി ഉപ്പുരസം ഇലയെ ഭക്ഷ്യയോഗ്യമല്ലാതെയാക്കുന്നു. ഘാഫ് മരംഘാഫ് മരം (Prosopis cineraria) അറേബ്യൻ മരുഭൂമിയിൽ കാണപ്പെടുന്ന ഒരു മരമാണ്. ചെറിയ കാലം കൊണ്ട് ഈ മരം വളർന്നു ഉയരത്തിലെത്തുന്നു. ഈ മരങ്ങൾ ചൂടിനെ അതിജീവിച്ചു മരുഭൂമിയിൽ വളരുന്നതിന്റെ പ്രധാനകാരണം ഇവയ്ക്കു വളരുവാൻ വളരെക്കുറച്ചു ജലം മതിയാകുമെന്നുള്ളതാണ്. ഇതിന്റെ തടി കാഠിന്യമുള്ളതായതിനാൽ, പഴയകാലത്ത് നാടൻ ഭവനങ്ങളുടെ നിർമ്മാണത്തിന് ഈ മരത്തിന്റെ തടി ഉപയോഗിക്കാറുണ്ടായിരുന്നു. ക്യാപ്പർ ചെടിക്യാപ്പർ ചെടി ഒരു പൊതുവായി അറേബ്യൻ മരുഭൂമിയിലെ ഒരു ചെടിയാണ്. ഇവയിലെ മുള്ളുകൾക്ക് ചാരനിറമാർന്ന നീലനിറമാണ്. ഈ ചെടിയിൽ ഹൃദ്യമായ ഗന്ധമുള്ള ഒരു തരം പൂക്കൾ വിടരാറുണ്ട്. ജലം വളരെക്കുറച്ചു മാത്രം ആവശ്യമുള്ള ഈ ചെടി ഉപ്പുരസമുള്ള മണ്ണിലും സമൃദ്ധമായി വളരുന്നു. അതികഠിനമായ ചൂടും അതികഠനമായി തണുപ്പും ഈ ചെടി നന്നായി പ്രതിരോധിക്കുന്നു. ജൂനിപർ മരംജൂനിപർ മരം നിത്യഹരിതവൃക്ഷമായ കോണിഫറസ് മരത്തിന്റെ വർഗ്ഗമാണ്. ഇവ അറേബ്യൻ ഉപദ്വീപിലെ മരുഭൂയിലുടനീളം കാണുവാൻ സാധിക്കും. ഇതിന്റെ പഴങ്ങൾ മരുഭൂമിയിലെ അനേകജാതി പക്ഷികളും മൃഗങ്ങളും ആഹാരമായി ഉപയോഗിക്കുന്നു. ഇവയുടെ തടി കാഠിന്യമുള്ളതായതിനാൽ വീടുകളുടെ നിർമ്മാണത്തിനും ഉപകരണങ്ങളുണ്ടാക്കുവാനും ഉപയോഗിക്കാറുണ്ട്. അൽഫാൽഫഅൽഫാൽഫ മൂന്നു മീറ്റർ വരെ ഉയരത്തിൽ കൂട്ടമായി വളരുന്ന പുഷ്പിക്കുന്ന തരം സസ്യമാണ്. ഈ സസ്യത്തിന്റെ വേരുപടലങ്ങൾ 20 മീറ്റർ വരെ[അവലംബം ആവശ്യമാണ്] താഴേയ്ക്കു വളർന്ന് ചെടിയ്ക്കാവശ്യമായി പോഷണങ്ങളും ജലവും കണ്ടെത്തുന്നു. ശക്തമായി ചൂടുള്ള കാലാവസ്ഥയിലും ഇവ നന്നായി വളരുകയും 5 വർഷങ്ങൾ വരെ നിലനിൽക്കുകയും ചെയ്യുന്നു. മേഞ്ഞു നടക്കുന്ന മൃഗങ്ങൾ ഭക്ഷിക്കുമെങ്കിലും കുറഞ്ഞസമയം കൊണ്ട് വീണ്ടും വളരുന്നു. അവലംബം
|
Portal di Ensiklopedia Dunia